
കേരളത്തിൽ മാറ്റത്തിന് സമയം ആയി എന്നും, എന്ത് ഡീൽ ചെയ്താലും യുഡിഎഫ് ഡീൽ ജനങ്ങൾക്കൊപ്പമെന്ന് ഡോ. ശശി തരൂർ എംപി വ്യക്തമാക്കി. ബിജെപി ഒന്നോ രണ്ടോ സീറ്റിൽ വിജയ സാധ്യത ഉണ്ടെങ്കിൽ നോക്കട്ടെ. നമ്മളും ഒപ്പം മത്സരിക്കും. ബിജെപിയുടെ കൂടുതൽ സീറ്റ് തടയാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്നും ശശി തരൂർ പറഞ്ഞു. ബിജെപിക്ക് സീറ്റ് തടുക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട്, ചില ഇടങ്ങളിൽ തൃകോണ മത്സരങ്ങളാണ് നടക്കുന്നത്, കൂടുതൽ ഉള്ള സീറ്റ് തടയാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്നും ശശി തരൂർ ആരോപിച്ചു.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൻെറ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടും മുഖ്യവിഷയം സിപിഐഎം-ബിജെപി ഡീൽ ആരോപണം തന്നെയാണ്. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ഡീൽ വിവാദം കളം നിറയുമ്പോൾ മറ്റ് വിഷയങ്ങളെല്ലാം പിന്തളളപ്പെട്ടുപോകുകയാണ്. യുഡിഎഫ് ഉയർത്തിക്കൊണ്ടുവന്ന ഡീൽ ആരോപണം ജനങ്ങൾ തളളുമെന്നാണ് എൽഡിഎഫിൻെറ ആത്മവിശ്വാസം.


