ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ ന്യായീകരിച്ച്‌ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി രംഗത്ത്.

Spread the love

 

 

കോഴിക്കോട്:കോഴിക്കോട്ട് ഐ.എൻ.ടി.യു.സി ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍വകലാശാല ചാൻസലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ക്ക് നിയമപരമായ ചില അവകാശങ്ങളുണ്ട്. നിയമം മാറ്റുന്നതുവരെ ഗവര്‍ണര്‍ക്ക് അവകാശങ്ങള്‍ ഉപയോഗിക്കാം. എസ്.എഫ്.ഐക്ക് പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാം.

video
play-sharp-fill

 

 

 

 

ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയല്ല, എല്ലാവരെയും നോക്കുകയാണ് പൊലീസിന്റെ ജോലി. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുന്നത് ജനാധിപത്യത്തിനെതിരാണോ? ബ്ലഡി ക്രിമിനല്‍സെന്ന് വിളിച്ചത് അവര്‍ ക്രിമിനലുകളാണെന്ന് ഗവര്‍ണര്‍ക്ക് തോന്നിയത് കൊണ്ടാവാമെന്നും ശശി തരൂര്‍ പറഞ്ഞു.