
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പാർട്ടി തീരുമാനിച്ചാൽ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് ശശി തരൂർ. തിരുവനന്തപുരത്ത് നരേന്ദ്ര മോദി മത്സരിച്ചാലും താൻ വിജയിക്കുമെന്ന് മുസ്ലിംലീഗ് മണ്ഡലം കൺവെൻഷനിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
പാർട്ടി പറഞ്ഞാൽ തിരുവനന്തപുരത്ത് താൻ തന്നെ മത്സരിക്കും. ബിജെപിയിൽനിന്ന് ഏത് ഉന്നതൻ മത്സരിച്ചാലും തിരുവനന്തപുരത്തുകാർക്ക് എന്ത് വേണം എന്ന് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരത്തു മത്സരിക്കാൻ നൂറ് ശതമാനം തീരുമാനിച്ചിരുന്നില്ല. രണ്ട് സാധ്യതകളാണ് ഉണ്ടായിരുന്നത്. പാർലമെന്റ് വേണോ മറ്റേതെങ്കിലും തെരെഞ്ഞെടുപ്പ് വേണോ എന്ന് സംശയം ഉണ്ടായിരുന്നു. എന്നാൽ ദേശീയ സാഹചര്യത്തിൽ ഒരു തീരുമാനത്തിലേക്ക് എഎത്തിയെന്നും അത് തിരുവനന്തപുരത്തു നിന്ന് തന്നെ മത്സരിക്കാം എന്നാണെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.