തുറന്ന ജനാധിപത്യ രീതിയിലൂടെ നേതാവിനെ കണ്ടെത്തുന്ന രാജ്യത്തെ ഏക പാര്‍ട്ടിയെ സേവിക്കാന്‍ കഴിയുക എന്നത് പ്രിവിലേജാണ് ;കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് പത്രിക സമര്‍പ്പിച്ച് തരൂര്‍; നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ എന്ന ഹാഷ്ടാഗില്‍ പ്രചരണ ക്യാമ്പെയിനും തുടക്കം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനായി ശശി തരൂര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എഐസിസി ആസ്ഥാനത്തെത്തിയായിരുന്നു ഉച്ചയ്ക്ക് 12.15ന് തരൂര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
തുറന്ന ജനാധിപത്യ രീതിയിലൂടെ നേതാവിനെ കണ്ടെത്തുന്ന രാജ്യത്തെ ഏക പാര്‍ട്ടിയെ സേവിക്കാന്‍ കഴിയുക എന്നത് പ്രിവിലേജാണെന്ന് തരൂര്‍ പ്രതികരിച്ചു. ‘നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
തുറന്ന ജനാധിപത്യ രീതിയിലൂടെ നേതാവിനെ കണ്ടെത്തുന്ന രാജ്യത്തെ ഏക പാര്‍ട്ടിയെ സേവിക്കാന്‍ കഴിയുക എന്നത് പ്രിവിലേജാണ്. സോണിയാജിയുടെ മാര്‍ഗനിര്‍ദേശങ്ങളെയും, കാഴ്ച്ചപ്പാടിനെയും അഭിനന്ദിക്കുന്നു’, തരൂര്‍ ട്വീറ്റില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ എന്ന ഹാഷ്ടാഗില്‍ തരൂര്‍ പ്രചരണ ക്യാമ്പെയിനും ആരംഭിച്ചിട്ടുണ്ട്.
പാര്‍ട്ടി കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുമെന്നും യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പാര്‍ട്ടിയില്‍ പങ്കാളിത്തം ഉറപ്പാക്കുമെന്നും ശശി തരൂര്‍ പ്രകടനപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മത്സരം പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ്. കോണ്‍ഗ്രസിനെക്കുറിച്ച് തനിക്കൊരു കാഴ്ച്ചപ്പാടുണ്ട്. തോല്‍വിയോ ജയമോ പ്രശ്നമല്ലെന്നും ശശി തരൂര്‍ പറഞ്ഞു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ജാര്‍ഖണ്ഡ് നേതാവ് കെ എന്‍ ത്രിപാഠിയും പത്രിക സമര്‍പ്പിച്ചു.