‘ഏപ്രില്‍ ഫൂള്‍ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമല്ല… പകരമുള്ളത് അച്ഛേ ദിന്‍; വിഡ്‌ഢിദിനത്തിൽ ട്രോളുമായി ശശി തരൂര്‍

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: ലോകമാകെ വിഡ്‌ഢിദിനം കൊണ്ടാടുന്ന ഇന്ന് ട്രോളുമായി ശശി തരൂര്‍ എം.പി.

‘ഏപ്രില്‍ ഫൂള്‍ എന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമല്ല. അത് പാശ്ചാത്യ സംസ്‌കാരമാണ്. ഇന്ത്യയില്‍ നമുക്ക് പകരം അച്ഛേ ദിന്‍ ഉണ്ട്.’
സമൂഹമാദ്ധ്യമങ്ങളിലൂടെ തരൂര്‍ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തെ എണ്ണ‌വില വര്‍ദ്ധനയ്‌ക്കെതിരെയും വിലക്കയറ്റത്തിനെതിരെയും കോണ്‍ഗ്രസ് എം.പിമാരുടെ പ്രതിഷേധത്തില്‍ ശശി തരൂര്‍ കഴിഞ്ഞ ദിവസം പങ്കെടുത്തിരുന്നു. രാജ്യത്ത് ടോള്‍ പ്ളാസകളില്‍ നികുതി വര്‍ദ്ധനയ്‌ക്കെതിരെയും അദ്ദേഹം പ്രതികരിച്ചിരുന്നു.

അതേസമയം ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലെ ദ്വിദിന പണിമുടക്കിനും ആക്രമണങ്ങള്‍ക്കുമെതിരായും തരൂര്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു.