video
play-sharp-fill
ഒളിയമ്പുമായി തരൂർ;മിണ്ടാട്ടമില്ലാതെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ…

ഒളിയമ്പുമായി തരൂർ;മിണ്ടാട്ടമില്ലാതെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ…

കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഒളിയമ്പുമായി ശശി തരൂര്‍. ഓരോ തവണ തുടയ്ക്കുമ്പോഴും അസ്വസ്ഥരായാല്‍ കണ്ണാടിയെങ്ങനെ വൃത്തിയാകും എന്ന കുറിപ്പോടെയാണ് തരൂരിന്റെ വിമര്‍ശനം. തരൂര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ എതിര്‍ത്ത് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു തരൂരിന്റെ ഒളിയമ്പ്.എന്നാൽ കേരളത്തിലെ നേതാക്കളാരും ഇതിനോട് പ്രതികരിച്ചിട്ടില്ല,തന്റെ പി സി സിയിൽ നിന്ന് പോലും തനിക്കെതിതിരെ നിലപാട് വന്നതിൽ തരൂർ അത്യധികം രോഷത്തിലാണെന്ന് സൂചിപ്പിക്കുന്നതാണ് ഈ കുറിപ്പ്.

കേരളത്തില്‍ നിന്നുള്ള നേതാക്കളായ രമേശ് ചെന്നിത്തല, വി ഡി സതീശന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങി നിരവധി നേതാക്കള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസിന് ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് അനിവാര്യമെന്നായിരുന്നു മത്സരസമയത്ത് രമേശ് ചെന്നിത്തല പറഞ്ഞത്. ചെന്നിത്തല മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും അദ്ദേഹത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.ഇനി ഏവരും ഉറ്റുനോക്കുന്നത് തരൂരിന്റെ നിലപാടിനെയാണ് ,കഴിഞ്ഞ ദിവസം ഒരു പ്രമുഖൻ പാർട്ടിയിൽ ചേരുമെന്ന ബി ജെ പിയുടെ വിശദീകരണം കൂടി ചേർത്ത് വായിക്കുമ്പോൾ തരൂരിന്റെ ഒളിയമ്പ് രാഷ്ട്രീയ ഉദ്വേഗത്തിനാണ് വഴിമരുന്നിട്ടിരിക്കുന്നത്.

Tags :