video
play-sharp-fill

വീടിന് പ്ലാസ്റ്റിക് കവചം തീർത്ത് ഷാരൂഖ് ഖാന്‍; കൊവിഡ് പേടിയെന്ന് സോഷ്യല്‍ മീഡിയ

വീടിന് പ്ലാസ്റ്റിക് കവചം തീർത്ത് ഷാരൂഖ് ഖാന്‍; കൊവിഡ് പേടിയെന്ന് സോഷ്യല്‍ മീഡിയ

Spread the love

സ്വന്തം ലേഖകൻ

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ വീടിന്റെ ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചർച്ചയാകുന്നത്. കിംഗ് ഖാന്റെ മഹാരാഷ്ട്രയിലെ മന്നത്ത് എന്ന വീട് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മൂടിയ നിലയിലാണുള്ളത്. മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് ഷാരൂഖിന്റെ വീട് ഇത്തരത്തില്‍ മൂടിയിരിക്കുന്നത്.

ചിത്രം പ്രചരിച്ച ഉടനെ ഷാരൂഖ് കൊവിഡ് ഭയം മൂലമാണ് ഇത്തരത്തില്‍ വീട് മൂടിയതെന്ന അഭിപ്രായവുമായി പലരും സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട്. കൊറോണ വൈറസ് വായിവിലൂടെ പകരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിനും അമിതാബ് ബച്ചനും അഭിഷേക് ബച്ചനും ഐശ്യര്യ റായ്ക്കും കൊവിഡ് ബാധിച്ചതിനും ശേഷം വന്ന വീടിന്റെ ഇത്തരത്തിലുള്ള മൂടല്‍ ഈ വാദത്തിന് ആക്കവും കൂട്ടി. കിംഗ് ഖാന് ഇത്ര കൊവിഡ് പേടിയോ എന്ന ചോദ്യത്തോടെയാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ കൊവിഡ് പേടിച്ചല്ല ഇത്തരത്തില്‍ വീടു മൂടിയതെന്നാണ് റിപ്പോര്‍ട്ട്. മണ്‍സൂണ്‍ സമയമായതിനാലാണ് വീട് ഇത്തരത്തില്‍ മൂടിയത്. ഇതിനു മുമ്പും ഇത്തരത്തില്‍ ഷാരൂഖിന്റെ വീട് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയിരുന്നു. . ഷാരൂഖിന്റെ വൃത്തങ്ങള്‍ ഇതു സംബന്ധിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ല.