‘വിഷം അകത്ത് ചെന്നാല്‍ ഒരാള്‍ എത്ര നേരം കൊണ്ട് മരിക്കും..? വിഷത്തിൻ്റെ പ്രവര്‍ത്തനരീതി ഇന്റര്‍നെറ്റില്‍ തിരഞ്ഞ് ഗ്രീഷ്മ; പ്രയോഗിച്ചത് ‘പാരാക്വാറ്റ്’ കളനാശിനി; ഷാരോണ്‍ വധക്കേസില്‍ ഡിജിറ്റല്‍ തെളിവുമായി പ്രോസിക്യൂഷന്‍

Spread the love

തിരുവനന്തപുരം: കേരളത്തിലെ ഏറെ കോഴ്സുകളില്‍ എന്നായിരുന്നു പാറശ്ശാല സ്വദേശി ഷാരോണിന്റെ കൊലപാതകം കേസില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുന്നത് ഇടയില്‍ ചില തെളിവുകളുമായി പ്രോസിക്യൂഷൻ എത്തിയിരിക്കുകയാണ് ഡിജിറ്റല്‍ തെളിവുകള്‍ ആണ് പ്രോസിക്യൂഷൻ കോടതിയില്‍ സമർപ്പിച്ചിരിക്കുന്നത്.

വിഷത്തിന്റെ പ്രവര്‍ത്തനരീതി ഗ്രീഷ്മ കൊലപാതകം നടത്തിയ ദിവസം രാവിലെ വെബ് സെര്‍ച്ച്‌ നടത്തിയെന്നാണ് സുപ്രധാനമായ തെളിവ്. പാരാക്വാറ്റ് എന്ന കളനാശിനിയുടെ മനുഷ്യ ശരീരത്തിലെ പ്രവര്‍ത്തനരീതിയും വിഷം അകത്ത് ചെന്നാല്‍ ഒരാള്‍ എത്ര നേരം കൊണ്ട് മരിക്കുമെന്നുമാണ് ഗ്രീഷ്മ വെബ്സെര്‍ച്ച്‌ നടത്തിയത്.

ഷാരോണിന്റെയും ഗ്രീഷ്മയുടെയും ഫോണിലെ ഡിജിറ്റല്‍ തെളിവുകളാണ് കോടതിയില്‍ ഹാജരാക്കിയത്.
ഇത് കൂടാതെ ഷാരോണിനെ ആസൂത്രിതമായി ഒഴിവാക്കാന്‍ ഗ്രീഷമ ശ്രമം നടത്തിയെന്ന വാദത്തിനുള്ള തെളിവുകളും പ്രോസിക്യൂഷന്‍ ഹാജറാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group