
സ്വന്തം ലേഖിക
തിരുവനന്തപുരം: പാറശ്ശാലയിലെ യുവാവിന്‍റെ മരണത്തില്‍ ദുരൂഹത കൂട്ടി രക്തപരിശോധനാഫലം.
ഈ മാസം 14 ന് നടത്തിയ പരിശോധനയില്‍ ആന്തരികാവയവങ്ങള്‍ക്ക് കുഴപ്പമില്ലെന്നാണ് കണ്ടെത്തല്‍. പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നും കഷായവും ജ്യൂസും കഴിക്കുന്നതിന് മുൻപേ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
13ന് ഷാരോണ്‍ പെണ്‍സുഹൃത്തിന് അയച്ച സന്ദേശത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പറഞ്ഞിരുന്നു. 14നാണ് ഷാരോണ്‍ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ നിന്ന് കഷായിവും ജ്യൂസും കുടിക്കുന്നത്.
പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷാംശം കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
14-ാം തീയതി കഴിഞ്ഞാണ് ഷാരോണിന്റെ ആന്തരികാവയങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലാതായത്. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പെണ്‍സുഹൃത്തിനോട് ഷാരോണ്‍ കഷായവും ജ്യൂസും കഴിക്കുന്നതിന്റെ തലേന്ന് പറയുന്ന സന്ദേശവും പുറത്തുവന്നിട്ടുണ്ട്.
റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാന്‍ മൂന്നാംവര്‍ഷ ബിഎസ്‌എസി വിദ്യാര്‍ത്ഥിയായ ഷാരോണ്‍ സുഹൃത്ത് റെജിനൊപ്പം തമിഴ്‍നാട്ടിലെ രാമവര്‍മ്മന്‍ചിറയിലുള്ള കാമുകിയുടെ വീട്ടിലെത്തിയത്. സുഹൃത്തിനെ പുറത്ത് നിര്‍ത്തിയ ശേഷം വീടിനകത്തേക്ക് പോയ ഷാരോണ്‍ ഛര്‍ദ്ദിച്ചുകൊണ്ടാണ് തിരിച്ചിറങ്ങിയതെന്നാണ് റെജിന്‍ പറയുന്നത്.
കാമുകി നല്‍കിയ കഷായവും ജ്യൂസും കുടിച്ച് അവശനായ ഷാരോണ്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് മരിച്ചു. പെണ്‍സുഹൃത്ത് ഷാരോണ്‍ രാജിന് പാനീയത്തില്‍ വിഷം കലര്‍ത്തി നല്‍കിയെന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്.