
കോട്ടയം : സോഫ്റ്റ്‌വേര്‍ എൻജിനിയര്‍ ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ഇടമറ്റം തയ്യില്‍ ടി.കെ. ഗോപി (മീനച്ചില്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍) യുടെ മകന്‍ ശ്രീകാന്ത് ഗോപി (34) യാണ് മരിച്ചത്.
ഷാര്‍ജയില്‍ സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുന്ന ശ്രീകാന്ത് വ്യാഴാഴ്ച കാറില്‍ ജോലിസ്ഥലത്തേക്കു പോകുമ്ബോഴാണ് അപകടമെന്നാണു ലഭിച്ച വിവരം. അമ്മ ശാരദ മൂലമറ്റം വടക്കേടത്ത് കുടുംബാംഗം. ഭാര്യ: മാലാ ഷാ (നേപ്പാള്‍). സഹോദരി: ശ്രീകല ദീപക് മൂഴുശേരിയില്‍ (മൂന്നാനി). മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.