ഫോണിൽ സംസാരിച്ച്‌ നടക്കുന്നതിനിടെ നീന്തൽ കുളത്തിൽ വീണു ; പത്തനംതിട്ട സ്വദേശിയായ യുവാവ് ഷാർജയിൽ മുങ്ങി മരിച്ചു

Spread the love

ഷാർജ : നീന്തൽ കുളത്തിൽ വീണ് മലയാളി യുവാവ് മുങ്ങി മരിച്ചു. പത്തനംതിട്ട കിടങ്ങന്നൂര് നാൽക്കാലിക്കൽ പീടികയിൽ ജോൺസൺ തോമസിന്റെ മകന് ജോവ ജോൺസൺ തോമസ് (20) ആണ് മരിച്ചത്.

video
play-sharp-fill

ഞാറാഴ്ച രാത്രി നീന്തൽക്കുളത്തിന് സമീപത്തുകൂടി ഫോണിൽ സംസാരിച്ച്‌ നടക്കുന്നതിനിടെയാണ് അബദ്ധത്തിൽ കുളത്തിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു.

ഷാർജയിൽ ഓയിൽ  കമ്പനിയിലെ കെമിക്കൽ  ലാബ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു ജോവ. ഒമ്ബത് മാസം മുമ്ബാണ് ജോവ ഷാർജയിൽ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോവയുടെ പിതാവ് ജോൺസൺ ഫുജൈറയിൽ അലുമിനിയം ഫാബ്രിക്കേഷൻ കട നടത്തിവരികയാണ്. ജോവയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കൾ അറിയിച്ചു.