ഷെയർ ട്രേഡിങ് തട്ടിപ്പ്; രാമപുരം ഏഴാച്ചേരി സ്വദേശിയിൽ നിന്നും 55 ലക്ഷം രൂപ തട്ടി; പ്രതി അറസ്റ്റിൽ

Spread the love

കോട്ടയം: 55 ലക്ഷം രൂപയുടെ ഷെയർ ട്രേഡിങ് തട്ടിപ്പ് പ്രതി അറസ്റ്റിൽ.

കോഴിക്കോട് നടുവണ്ണൂർ ചെറിയ പറമ്പിൽ അമ്മദ് മകൻ സുബൈർ (48)നെയാണ് പിടികൂടിയത്.

07- 05 -2025 മുതൽ 31-05 -2025 വരെയുള്ള കാലയളവിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
FYERS SECURITY PRIVATE LIMITED INVESTMENT ന്റെ ഷെയറുകളിൽ ട്രൈഡ് നടത്തി ലാഭം ഉണ്ടാക്കിത്തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് രാമപുരം ഏഴാച്ചേരി സ്വദേശിയിൽ നിന്നും പലതവണകളായി പല അക്കൗണ്ടുകളിലേക്ക് ആയി ആകെ 5539222/- രൂപ വാങ്ങിയെടുത്ത ശേഷം മുതലോ ലാഭമോ നൽകാതെ വിശ്വാസവഞ്ചന നടത്തി പണം തട്ടിയെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ രാമപുരം പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ പരാതിയിൽ രാമപുരം സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കോട്ടയം സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ തുടരന്വേഷണം നടത്തുകയും ആയിരുന്നു.

വിശദവും ശാസ്ത്രീയവുമായ അന്വേഷണത്തിൽ പ്രതി കോഴിക്കോട് ജില്ലയിൽ ഉണ്ടെന്ന് മനസ്സിലാവുകയും അന്വേഷണസംഘം കോഴിക്കോട് നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.

സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഐപി എസ് എച്ച് ഒ ഹണി കെ ദാസ്, എ എസ് ഐ ഷൈൻ കുമാർ, സജീവ് കുമാർ, എസ് സി പി ഒ ശ്രീജിത്ത് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് കോഴിക്കോട് നിന്നും പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.