എവിഎം പ്രൊഡക്ഷൻസിന്റെ ഉടമയും പ്രശസ്ത നിര്‍മാതാവുമായ എം ശരവണൻ (86) അന്തരിച്ചു

Spread the love

ചെന്നൈ: രാജ്യത്തെ ഏറ്റവും പഴക്കമുള്ള ഫിലിം സ്റ്റുഡിയോയായ എവിഎം പ്രൊഡക്ഷൻസിന്റെ ഉടമയും പ്രശസ്ത നിർമാതാവുമായ എം ശരവണൻ (86) അന്തരിച്ചു. ഇന്ന് പുലർച്ചെ ചെന്നൈയില്‍ വാർദ്ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്നായിരുന്നു അന്ത്യം.

video
play-sharp-fill

മൃതദേഹം ഇന്ന് വൈകുന്നേരം നാലുമണി വരെ എവിഎം സ്റ്റുഡിയോയില്‍ പൊതുദർശനത്തിന് വയ്ക്കും. വൈകുന്നേരത്തോടെ എവിഎം ഇലക്‌ട്രിക് ശ്മശാനത്തില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും.

എംജിആർ, ശിവാജി ഗണേശൻ, രജനികാന്ത്, കമല്‍ഹാസൻ, വിജയ്, സൂര്യ തുടങ്ങിയ സൂപ്പർതാരങ്ങളുടെ സിനിമകള്‍ എവിഎം ശരവണൻ നിർമിച്ചിട്ടുണ്ട്. നാനും ഒരു പെണ്, സംസാരം അത് മിന്സാരം, ശിവാജി ദി ബോസ്, വേട്ടൈക്കാരന്, മിന്സാര കനവ്, ലീഡര്, അയന് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളും അദ്ദേഹം നിര്മ്മിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1986 ല്‍ മദ്രാസ് നഗരത്തിന്റെ ഷരീഫ് എന്ന ഓണററി പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്.മകന്‍ എം എസ് ഗുഹനും ചലച്ചിത്ര നിര്‍മാതാവാണ്.