ശരത്തിന്റെയും കൃപേഷിന്റേയും സാന്നിധ്യത്തിൽ അവർ ഒന്നായി, വിവാഹ വേദിയിൽ നെഞ്ച് നീറി സുഹൃത്തുക്കൾ

ശരത്തിന്റെയും കൃപേഷിന്റേയും സാന്നിധ്യത്തിൽ അവർ ഒന്നായി, വിവാഹ വേദിയിൽ നെഞ്ച് നീറി സുഹൃത്തുക്കൾ

സ്വന്തംലേഖകൻ

കോട്ടയം : ശരത്തിന്റെയും കൃപേഷിന്റേയും ഓർമ്മകളിൽ ദീപു കൃഷ്ണൻ വിവാഹിതനായി.
കൊല്ലപ്പെടുന്നതിന് തൊട്ടു മുമ്പുവരെ അവര്‍ ഇരുവരും സുഹൃത്തുക്കളോട് സംസാരിച്ചിരുന്നത് ദീപു കൃഷ്ണന്റെ വിവാഹത്തെ കുറിച്ചായിരുന്നു. ഒരേ ഡ്രസ് കോഡില്‍ എത്തി ആഘോഷമാക്കാനിരുന്ന വിവാഹമായിരുന്നു അത്. എന്നാല്‍ വിവാഹത്തിന് നാല് ദിവസം മുമ്പേ കൃപേഷും ശരത്ത് ലാലും അതി ക്രൂരമായി കൊല്ലപ്പെട്ടു.
കൃപേഷിന്റേയും ശരത്ത് ലാലിന്റേയും മരണത്തെ തുടര്‍ന്ന് മാറ്റിവച്ച ദീപുവിന്റെ വിവാഹം കഴിഞ്ഞ ദിവസം നടന്നു. ഇരുവരുടേയും ഓര്‍മകള്‍ നിറച്ച വേദിയിലായിരുന്നു ദീപുവിന്റെ വിവാഹം നടന്നത്. നേരത്തേ തീരുമിച്ച പോലെ ഒരേ ഡ്രസ്‌കോഡില്‍ സുഹൃത്തുക്കളെല്ലാം എത്തി. കൃപേഷിന്റേയും ശരത്തിന്റേയും അതേ വേഷത്തിലുള്ള ഇരുവരുടേയും കട്ടൗട്ടുകള്‍ സുഹൃത്തുക്കള്‍ ചേര്‍ത്തു പിടിച്ചു.

ശനിയാഴ്ച രാവിലെ കൃപേഷിന്റേയും ശരത്ലാലിന്റെയും മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങി, സുഹൃത്തുകള്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തെത്തി പ്രാര്‍ഥനയും നടത്തിയാണ് ദീപു ഓഡിറ്റോറ്റിയത്തിലെത്തിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 21-ന് ആയിരുന്നു ദീപു കൃഷ്ണന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇതിന് നാലു ദിവസം മുമ്പാണ് കൃപേഷും ശരത്ത് ലാലും അരുംകൊലചെയ്യപ്പെട്ടത്. ഇതോടെ ഇവരുടെ വിവാഹം മാറ്റിവയ്ക്കുകയായിരുന്നു.
വിവാഹത്തിന് മഞ്ഞകൂര്‍ത്തയും ‘ഒടിയന്‍’ മുണ്ടും രുദ്രാക്ഷമാലയും ധരിക്കണമെന്നാണ് അവര്‍ തീരുമാനിച്ചിരുന്നത്. ഇതിനായി ഓരോരുത്തരുടേയും അളവ് എടുത്ത് കല്ല്യോട്ടെ റീന ടെക്സ്റ്റൈയില്‍സില്‍ ഏല്‍പ്പിച്ചത് കൃപേഷായിരുന്നു.
മരിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് അവര്‍ തിരുമാനിച്ച ഡ്രസ് കോഡിലാണ് സുഹ്യത്തുക്കള്‍ വിവാഹവേദിയില്‍ എത്തിയത്. മഞ്ഞകൂര്‍ത്തയും ‘ഒടിയന്‍’ മുണ്ടും രുദ്രാക്ഷമാലയും. ഇതിനായി കല്ല്യോട്ടെ റീന ടെക്സ്റ്റൈയില്‍സില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഒരോരുത്തരുടേയും കൂര്‍ത്തയുടെ അളവ് കൃപേഷ് എഴുതിയെടുത്തിരുന്നു. ഇതിനിടയില്‍ തൊട്ടടുത്ത പ്രദേശത്ത് നടന്ന അപകടം നടന്ന സ്ഥലത്തെത്തി വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് ഇരുവരും കൊല്ലപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group