ബുധനാഴ്ച മുതൽ ഷാപ്പുകൾ ലൈവാകും: പാട്ടും ആട്ടവും ഭക്ഷണവും കാണില്ല; കള്ള് പാഴ്‌സൽ മാത്രം..!

ബുധനാഴ്ച മുതൽ ഷാപ്പുകൾ ലൈവാകും: പാട്ടും ആട്ടവും ഭക്ഷണവും കാണില്ല; കള്ള് പാഴ്‌സൽ മാത്രം..!

തേർഡ് ഐ ബ്യൂറോ

കൊച്ചി: സംസ്ഥാനത്തെ കള്ളുഷാപ്പുകൾ ബുധനാഴ്ച മുതൽ തുറന്നു പ്രവർത്തിക്കുന്നതിനു തീരുമാനമായി. ഷാപ്പുകൾ തുറന്നു പ്രവർത്തിക്കുമെങ്കിലും ഇവിടെ ഇരുന്ന് കള്ളടിച്ചു പാട്ടുപാടി ഭക്ഷണം കഴിച്ചിരിക്കാമെന്നു ആരും കരുതേണ്ട. ഷാപ്പിൽ നിന്നും പാഴ്‌സൽ മാത്രമായേ ഭക്ഷണം കഴിക്കൂ. ഇതു സംബന്ധിച്ചു സർക്കാരിന്റെ ഉത്തരവും പുറത്തിറങ്ങി.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിച്ചായിരിക്കണം ഷോപ്പുകൾ തുറക്കേണ്ടത്. രാവിലെ ഒമ്പത് മുതൽ രാത്രി ഏഴു വരെയായിരിക്കും പ്രവർത്തന സമയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാൾക്ക് ഒന്നര ലിറ്റർ വരെ കള്ളു ലഭിക്കും. ഷാപ്പുകളിൽ ഇരുന്നു കുടിക്കാൻ അനുവദിക്കില്ലെന്നു മാർഗ നിർദ്ദേശത്തിൽ പറയുന്നു. കുപ്പിയോ പാത്രവുമായോ എത്തുന്നവർക്കു വീട്ടിൽ കൊണ്ടുപോകാം. ചില കള്ളുഷാപ്പുകൾ കുപ്പിയിൽ നൽകും.

ഒരു സമയം ക്യൂവിൽ അഞ്ച് പേരിൽ കൂടുതൽ ഉണ്ടാകാൻ പാടില്ല. ആവശ്യമായ തൊഴിലാളികളെ മാത്രമേ ഷാപ്പിൽ അനുവദിക്കൂ. ക്യൂവിൽ നിൽക്കുന്നവർക്കും തൊഴിലാളികൾക്കും മാസ്‌ക് നിർബന്ധം. കള്ളു വാങ്ങാനെത്തുന്നവരും തൊഴിലാളികളും ശാരീരിക അകലം പാലിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രിസഭയാണ് കള്ളുഷാപ്പുകൾ തുറക്കാൻ തീരുമാനിച്ചത്. 3,590 കള്ള് ഷാപ്പുകളാണ് സംസ്ഥാനത്തുള്ളത്.