രണ്ടാം വിവാഹ മോചനം വ്യക്തിപരമായി വളരെ ബുദ്ധിമുട്ടുണ്ടാക്കി; തുറന്നുപറച്ചിലുമായി ശാന്തി കൃഷ്ണ

Spread the love

സ്വന്തം ലേഖകൻ

സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും വിസ്മയിപ്പിച്ച നടിയാണ് ശാന്തികൃഷ്ണ. നായികയായും സഹനടിയായുമൊക്കെ സിനിമയില്‍ നിറഞ്ഞ് നിന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. നടന്‍ ശ്രീനാഥുമായി പ്രണവിവാഹം നടത്തിയെങ്കിലും അതേറെനാൾ നീണ്ടുനിന്നില്ല.
അതിന് ശേഷം രണ്ടാമത് വിവാഹിതയായെങ്കിലും അതും വേര്‍പിരിയുകയായിരുന്നു. ഇപ്പോഴിതാ വിവാഹജീവിതത്തെ കുറിച്ച്‌ താരം തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

ശാന്തികൃഷ്ണയുടെ വാക്കുകള്‍-

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ പത്തൊൻമ്പതാമത്തെ വയസില്‍ സിനിമയില്‍ തിളങ്ങി നിന്ന സമയത്തായിരുന്നു നടന്‍ ശ്രീനാഥുമായുള്ള പ്രണയ വിവാഹം.
പക്ഷെ വളരെ വൈകിയാണ് ഞാന്‍ മനസിലാക്കിയത് ആ പ്രായത്തില്‍ പക്വതയില്ലാതെ എടുത്ത ഒരു തെറ്റായ തീരുമാനമായിരുന്നുവത്.

അന്ന് ഞാന്‍ കണ്ടിരുന്ന പ്രണയ സിനിമകള്‍ പോലെ ആയിരിക്കും ജീവിതം എന്നു ഞാന്‍ കരുതി, തെറ്റുപറയാന്‍ ഒക്കില്ല എന്റെ പ്രായം അതായിരുന്നു. പക്ഷെ യാഥാര്‍ഥ്യം അതായിരുന്നില്ല, അന്നെന്റെ മാതാപിതാക്കളുടെ വാക്കുകള്‍ പോലും ഞാന്‍ കേട്ടിരുന്നില്ല.

പരസ്പരം ഒരുകാര്യത്തിനും പൊരുത്തങ്ങള്‍ ഇല്ലായിരുന്നിട്ടും ഒന്‍പത് വര്‍ഷത്തോളം ആ വിവാഹ ജീവിതം നീണ്ടു നിന്നു. ആ വിവാഹ മോചനത്തിന് ശേഷം രണ്ടു വര്‍ഷം കഴിഞ്ഞാണ് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റൂഷന്‍ സെക്രട്ടറി സദാശിവന്‍ ബജോരെയുമായുള്ള വിവാഹം നടക്കുന്നത്.

എന്നാല്‍ നീണ്ട പതിനെട്ട് വര്‍ഷത്തെ വിവാഹ ജീവിതത്തിനു ശേഷം 2016 ല്‍ ആ ബന്ധവും അവസാനിച്ചു.എന്നാല്‍ രണ്ടാമത്തെ വിവാഹ മോചനം തനിക്ക് വളരെ പ്രയാസകരമായിരുന്നു എന്ന് ശാന്തി കൃഷ്ണ പറഞ്ഞിരുന്നു. കാരണം ആ ബന്ധത്തില്‍ തനിക്ക് രണ്ടു മക്കള്‍ ഉണ്ടായിരുന്നു.

മിതുല്‍ എന്ന മകനും മിതാലി എന്ന മകളും. ഒരമ്മ എന്ന നിലയില്‍ ഞാനെടുക്കുന്ന തീരുമാനം അവരെ ബാധിക്കുമോ എന്നുള്ള ചിന്തകള്‍ കാരണം ആ സമയത്തൊക്കെ താനൊരു റോബോര്‍ട്ടിനെ പോലെയായിരുന്നുവെന്നും ശാന്തി കൃഷ്ണ പറയുന്നു. അതില്‍ നിന്നെല്ലാം രക്ഷപെടാന്‍ സുഹൃത്തുക്കളും കുടുംബവും ഒപ്പം നിന്നുവെന്നും അവരാണ് തനിക്ക് ആത്മധൈര്യം നല്‍കിയതെന്നും അവർ പറഞ്ഞു.