കോൺഗ്രസ്‌ വിട്ട് സിപിഎമ്മിലേക്കോ?; എല്ലാം വ്യാജപ്രചരണം, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാർത്തകള്‍ പൂർണ്ണമായും തള്ളി മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാൻ

Spread the love

ആലപ്പുഴ: താൻ കോണ്‍ഗ്രസ് വിടുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാർത്തകള്‍ പൂർണ്ണമായും തള്ളി മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാൻ. ഇടത് അനുകൂല ഫേസ്ബുക്ക് പേജുകളിലൂടെയും ചില വ്യക്തിഗത പ്രൊഫൈലുകളിലൂടെയുമാണ് ഷാനിമോള്‍ ഉസ്മാൻ പാർട്ടി വിട്ട് സിപിഎമ്മില്‍ ചേരുന്നു എന്ന തരത്തിലുള്ള വ്യാജ പ്രചാരണം ശക്തമായത്.

video
play-sharp-fill

രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെട്ട ചില ആഭ്യന്തര വിഷയങ്ങളെത്തുടർന്ന് ഷാനിമോള്‍ ഉസ്മാൻ കോണ്‍ഗ്രസുമായി അകലുന്നു എന്നായിരുന്നു പോസ്റ്റുകളിലെ പ്രധാന അവകാശവാദം. എന്നാല്‍ ഈ പ്രചാരണങ്ങളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും താൻ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും അവർ വ്യക്തമാക്കി.