video
play-sharp-fill

ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ മരിക്കുന്ന സമയത്ത് മുറിയിലെ കുപ്പിയിൽ ഉണ്ടായിരുന്നത് ഇന്ത്യൻ നിർമിത ലൈംഗിക ഉത്തേജക മരുന്ന്; കണ്ടെത്തിയത് വയാഗ്രയിലേതിനു സമാനമായ ഘടകങ്ങൾ അടങ്ങിയ ‘കാമാഗ്ര’ എന്ന മരുന്ന്; തായ്‌ലൻഡിൽ നിരോധനമുള്ള മരുന്ന് വിൽപ്പന നടത്തുന്നത് രഹസ്യമായി; ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ള വോൺ ഈ മരുന്ന് ഉപയോഗിക്കാൻ പാടില്ലായിരുന്നുവെന്ന് വിദഗ്ദർ

ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ മരിക്കുന്ന സമയത്ത് മുറിയിലെ കുപ്പിയിൽ ഉണ്ടായിരുന്നത് ഇന്ത്യൻ നിർമിത ലൈംഗിക ഉത്തേജക മരുന്ന്; കണ്ടെത്തിയത് വയാഗ്രയിലേതിനു സമാനമായ ഘടകങ്ങൾ അടങ്ങിയ ‘കാമാഗ്ര’ എന്ന മരുന്ന്; തായ്‌ലൻഡിൽ നിരോധനമുള്ള മരുന്ന് വിൽപ്പന നടത്തുന്നത് രഹസ്യമായി; ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ള വോൺ ഈ മരുന്ന് ഉപയോഗിക്കാൻ പാടില്ലായിരുന്നുവെന്ന് വിദഗ്ദർ

Spread the love

മെൽബൺ: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ മരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ മുറിയിൽനിന്ന് കണ്ടെത്തിയ കുപ്പിയിൽ ഉണ്ടായിരുന്നത് ഇന്ത്യൻ നിർമിത ലൈംഗിക ഉത്തേജക മരുന്ന്.

‘കാമാഗ്ര’ എന്ന പേരിൽ അറിയപ്പെടുന്ന മരുന്നാണ് വോണിന്റെ മുറിയിൽ ഉണ്ടായിരുന്നത് എന്നാണ് വെളിപ്പെടുത്തൽ.
വയാഗ്രയിലേതിനു സമാനമായ ഘടകങ്ങൾ അടങ്ങിയ മരുന്നാണ് കാമാഗ്ര. ഇന്ത്യയിലാണ് ഇതു നിർമിക്കുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്ക് ഈ മരുന്നു നൽകാറില്ല. തായ്‌ലൻഡിൽ മരുന്നിനു നിരോധനമുണ്ടെങ്കിലും കടകളിൽ രഹസ്യമായി ഇതു വിൽക്കാറുണ്ടെന്നാണു വിവരം.

ഇത്തരം വിൽപ്പനാ കേന്ദ്രങ്ങളിൽ നിന്നും വോണിനായി എത്തിച്ചതാകാം ഇതെന്നാണ് നിഗമനം. ഹൃദയ സംബന്ധമായ അസുഖങ്ങളും ആസ്ത്മയുമുണ്ടായിരുന്ന വോൺ ഈ മരുന്ന് ഉപയോഗിക്കാൻ പാടില്ലായിരുന്നെന്നു മെഡിക്കൽ രംഗത്തെ വിദഗ്ദർ പറയുന്നു. ഷെയ്ൻ വോണിന് ഹൃദയരോഗം സംബന്ധിച്ച പ്രശ്‌നം ഉള്ളതു കൊണ്ട് ഈ മരുന്ന് ഉപോഗിക്കാൻ പാടില്ലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷെയ്ൻ വോൺ മരിച്ചുകിടന്ന മുറിയിൽ രക്തവും കണ്ടെത്തിയിരുന്നു. ആരോഗ്യനില വഷളായതോടെ വോണിന്റെ വായിലൂടെ രക്തം പുറത്തേക്കു വന്നതാകാമെന്നാണു വിവരം. ഷെയ്ൻ വോൺ മരിച്ച് വർഷങ്ങൾക്കു ശേഷം അന്വേഷണ സംഘത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഇതു സംബന്ധിച്ചു വെളിപ്പെടുത്തൽ നടത്തിയത്. വോണിന്റെ മുറിയിൽനിന്നു ലഭിച്ച കുപ്പി, ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം മാറ്റിയതാണെന്നു പൊലീസ് ഉദ്യോഗസ്ഥൻ മാറ്റിയതാണെന്നു പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

2022 ലാണ് തായ്‌ലൻഡിലെ ഹോട്ടൽ മുറിയിൽ വോണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളുടെ മരണം ഇത്തരത്തിലാകരുതെന്ന് ഓസ്ട്രേലിയൻ അധികൃതർക്കു താൽപര്യമുണ്ടായിരുന്നു. അവരുടെ ഇടപെടൽ കാരണമാണ് നിരോധിത ലൈംഗിക ഉത്തേജക മരുന്ന് മാറ്റിയതെന്നും പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

മൂന്ന് ലൈംഗിക തൊഴിലാളികൾക്കൊപ്പം സെക്സ് ആഘോഷമാക്കുമ്പോഴായിരുന്നു വോണിന് മരണം സംഭവിച്ചത്. ലഹരിയും പാർട്ടിയുമെല്ലാം ജീവിതത്തിന്റെ ഭാഗമാക്കിയ വോണിന്റെ മരണം അന്നും ഇന്നും ദുരൂഹമാണ്. ഇതിനിടെയാണ് ഉത്തേജക മരുന്നിന്റേയും സെക്സിന്റേയും വാർത്തകൾ പുറത്തു വരുന്നത്.

മരണത്തിൽ അസ്വാഭാവികതയൊന്നുമില്ലെന്ന് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. കാമാഗ്രയുടെ സാന്നിധ്യം ഒഴിവാക്കിയത് പോലീസ് ഉന്നതങ്ങളിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്നായിരുന്നു. ഓസ്ട്രേലിയൻ അധികാരികളും ഇതൊന്നും പുറത്തു വരുന്നത് ആഗ്രഹിച്ചിരുന്നില്ല. രാജ്യത്തിന്റെ ദേശീയ ഹീറോയുടെ മരണം ഇത്തരത്തിൽ വിവാദങ്ങളിൽ പെടാൻ ഓസ്ട്രേലിയയും ആഗ്രഹിച്ചിരുന്നില്ലത്രേ.

ഷെയ്ൻ വോൺ മരിക്കുന്നതിന് മുൻപായി നാല് യുവതികൾ താരത്തിന്റെ മുറിയിലെത്തിയതായി റിപ്പോർട്ട് നേരത്തെ പുറത്തു വന്നിരുന്നു. വോൺ മരിക്കുന്നതിന് ഏകദേശം രണ്ട് മണിക്കൂർ മുൻപാണ് യുവതികൾ റൂമിലെത്തിയത്. ഉഴിച്ചിലിനായാണ് ഇവരെത്തിയതെന്നായിരുന്നു അന്ന് വന്ന റിപ്പോർട്ട്. വോൺ താമസിച്ചിരുന്ന ബാങ്കോക്കിലെ റിസോർട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ യുവതികൾ വന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ വ്യക്തമാണ്.

ഇവരാണ് വോണിനെ ഏറ്റവുമൊടുവിൽ ജീവനോടെ കണ്ടത്. എന്നാൽ, വോണിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് തായ്‌ലൻഡ് പൊലീസ് അറിയിക്കുകയായിരുന്നു അന്ന്. വോൺ മരിച്ച ദിവസം ഉച്ചയ്ക്ക് 1.53 നാണ് നാല് യുവതികൾ റൂമിലെത്തിയത്. 2.58 ഓടെ ഇവർ റൂമിൽ നിന്ന് പുറത്തുപോയി. ഈ യുവതികൾ റിസോർട്ടിൽ നിന്ന് മടങ്ങി ഏകദേശം രണ്ട് മണിക്കൂറിനുശേഷമാണ് വോണിനെ സുഹൃത്തുക്കൾ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. തായ്‌ലൻഡിൽ മരിച്ച നിലയിൽ കണ്ടെത്തി ആറു ദിവസങ്ങൾക്കു ശേഷമാണ് മൃതദേഹം ജന്മനാട്ടിലെത്തിച്ചത്. തായ്ലന്റിലെ കോ സമൂയിയിലെ വില്ലയിൽ താരത്തെ അബോധാവസ്ഥയിൽ കണ്ടെത്തുകയും ആശുപത്രിയിൽ വച്ച് മരണം സ്ഥിരീകരിക്കുകയുമായിരുന്നുവെന്നായിരുന്നു അന്ന് വന്ന റിപ്പോർട്ട്.

ടെസ്റ്റ് ക്രിക്കറ്റിൽ 145 മത്സരങ്ങളിൽ നിന്ന് 708 വിക്കറ്റുകൾ നേടിയ വോൺ 194 ഏകദിനങ്ങളിൽ നിന്ന് 293 വിക്കറ്റും നേടിയിട്ടുണ്ട്. ടെസ്റ്റിൽ 37 തവണ 5 വിക്കറ്റ് പ്രകടനവും 10 തവണ 10 വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്. ഐപിഎൽ വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്. ഐപിഎൽ രാജാസ്ഥാൻ റോയൽസിന്റെ പരീശീലകനായിരുന്നു. ഓസ്ട്രേലിയയ്ക്ക് വേണ്ടി 1992 നും 2007 നും ഇടയിൽ 145 ടെസ്റ്റുകളും 194 ഏകദിനങ്ങളും കളിച്ച വോൺ ആകെ 1001 വിക്കറ്റുകൾ നേടിയിട്ടുണ്ട്.