ശാന്തന്‍പാറ സിപിഎം ഏരിയ കമ്മറ്റി ഓഫീസ് നിര്‍മ്മാണം എന്‍ഒസി ഇല്ലാതെ; മൂന്ന് നില കെട്ടിടം പണിയുന്നത് അറ്റകുറ്റപ്പണിയെന്ന വ്യാജേന; സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നിര്‍മ്മാണം തുടർന്നെന്ന് പരാതി

Spread the love

സ്വന്തം ലേഖിക

ഇടുക്കി: ശാന്തൻപാറയില്‍ സിപിഎം ഏരിയ കമ്മറ്റി ഓഫീസ് നിര്‍മ്മിക്കുന്നത് ഭൂപതിവ് ചട്ടം ലംഘിച്ചെന്ന് ആരോപണം.

ദേവികുളം താലൂക്കിലെ ശാന്തൻപാറയടക്കം എട്ട് വില്ലേജുകളില്‍ എൻഒസി ഇല്ലാതെ കെട്ടിട നിര്‍മ്മാണം പാടില്ലെന്നാണ് ചട്ടം.
എന്നാല്‍ റവന്യു വകുപ്പിന്റെ എൻ ഒ സി ഇല്ലാതെയാണ് ശാന്തൻപാറയില്‍ സിപിഎം ഏരിയ കമ്മറ്റി ഓഫീസ് നിര്‍മ്മാണം നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ പ്രദേശത്ത് വാണിജ്യാവശ്യത്തിന് കെട്ടിടം പണിയുന്നതിന് റവന്യൂ വകുപ്പ് നിലവില്‍ അനുമതി നല്‍കുന്നില്ല. വീട് നിര്‍മ്മാണത്തിന് മാത്രമാണ് അനുമതി നല്‍കുന്നതെന്നിരിക്കെയാണ് അനധികൃതമായ നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്നത്.

കഴിഞ്ഞ നവംബര്‍ 25 ന് ചട്ടലംഘനം നടത്തിയുളള നിര്‍മ്മാണമെന്ന് കണ്ട് കെട്ടിട നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. തുടര്‍ നടപടികള്‍ക്കായി ഉടുമ്പൻചോല തഹസില്‍ദാര്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടും നല്‍കി.

എന്നാല്‍ ഇത് അവഗണിച്ച സിപിഎം, നിര്‍മ്മാണ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുകയായിരുന്നു. നേരത്തെ ഇതേ സ്ഥലത്തുണ്ടായിരുന്ന ഒരു നില കെട്ടിടം പൊളിച്ച്‌ മാറ്റിയാണ് മൂന്ന് നില കെട്ടിടം പണിയുന്നത്. എന്നാല്‍ നേരത്തെയുണ്ടായിരുന്ന കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിയെന്ന നിലയിലാണ് പുതിയ കെട്ടിട നിര്‍മ്മാണത്തെ സിപിഎം അവതരിപ്പിക്കുന്നത്.