കനത്ത മഴ; ഇടുക്കി ശാന്തൻപാറയിൽ ഉരുള്‍പൊട്ടി; പേത്തൊട്ടി തോടിന് കുറുകെയുണ്ടായിരുന്ന പാലത്തിന് മുകളിലൂടെ വെളളം കവിഞ്ഞൊഴുകി; ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

കനത്ത മഴ; ഇടുക്കി ശാന്തൻപാറയിൽ ഉരുള്‍പൊട്ടി; പേത്തൊട്ടി തോടിന് കുറുകെയുണ്ടായിരുന്ന പാലത്തിന് മുകളിലൂടെ വെളളം കവിഞ്ഞൊഴുകി; ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

ഇടുക്കി: സംസ്ഥാനത്തുടനീളം കനത്ത മഴ പെയ്യുകയാണ്.

മഴയില്‍ ഒട്ടനവധി നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇടുക്കി ശാന്തൻപാറയില്‍ ഉരുള്‍പൊട്ടി. പാലത്തിനു മുകളിലൂടെ വെളളം കവിഞ്ഞൊഴുകി.


പേത്തൊട്ടി തോടിനു കുറുകെയുണ്ടായിരുന്ന പാലത്തിനു മുകളിലൂടെയാണ് വെളളം കവിഞ്ഞൊഴുകിയത്.
തോടിനു സമീപത്ത് താമസിച്ചിരുന്ന ആറു വീടുകളിലെ താമസക്കാരെ ബന്ധു വീടുകളിലേക്കും ശാന്തൻപാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേക്കും മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പേത്തൊട്ടി സ്വദേശി മിനിയുടെ വീട്ടിനുള്ളിലേക്കാണ് ആദ്യം വെള്ളമെത്തിയത്. ഇവരുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന ഇരുചക്ര വാഹനവും ഒഴുക്കില്‍പെട്ടു. ശാന്തൻപാറ പഞ്ചായത്ത് പ്രസിഡൻറിൻറെ നേതൃത്വത്തില്‍ നാട്ടുകാരും പോലീസും ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.

ഉടുമ്പൻചോല ശാന്തൻപാറ റോഡില്‍ മരം വീണ് ഗതാഗതം തടസ്സം നേരിട്ടത് ഫയര്‍ഫോഴ്സും റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്ന് മരം മുറിച്ചു മാറ്റിയും മണ്ണ് നീക്കം ചെയ്തും പുനസ്ഥാപിച്ചു.