video
play-sharp-fill

ആലപ്പുഴയിലെ സി പി എം നേതാവിൻ്റെ വാഹനത്തിലെ ലഹരിക്കടത്ത് കേസ്; ഷാനവാസിനെതിരെ നി‍ര്‍ണായക തെളിവുകള്‍ സ്പെഷ്യല്‍ ബ്രാഞ്ചിന്

ആലപ്പുഴയിലെ സി പി എം നേതാവിൻ്റെ വാഹനത്തിലെ ലഹരിക്കടത്ത് കേസ്; ഷാനവാസിനെതിരെ നി‍ര്‍ണായക തെളിവുകള്‍ സ്പെഷ്യല്‍ ബ്രാഞ്ചിന്

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: സി പി എം നേതാവ് എ.ഷാനവാസിൻ്റെ വാഹനത്തിലെ ലഹരിക്കടത്ത് അന്വേഷണം നി‍ര്‍ണായക ഘട്ടത്തില്‍.

ആലപ്പുഴ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ അന്വേഷണത്തിലാണ് വാർഡ് കൗൺസിലർ കൂടിയായ എ.ഷാനവാസിനെതിരെ സുപ്രധാന തെളിവുകള്‍ ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷാനവാസിനെ ഡിവൈഎസ്പി ഇന്നലെ ഓഫീസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ ചോദ്യം ചെയ്യലില്‍ ഷാനവാസ് പൂ‍ര്‍ണമായി നിഷേധിച്ചു.

താന്‍ സിപിഎമ്മിലെ ജനകീയ നേതാവാണെന്നും കഴിഞ്ഞ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവും മികച്ച ഭൂരിപക്ഷത്തോടെ ജയിച്ചവരില്‍ ഒരാളാണ് താനെന്നും ചോദ്യം ചെയ്യലില്‍ ഷാനവാസ് പറഞ്ഞു. സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ തനിക്ക് സമൂഹത്തിലെ പലരുമായും ബന്ധപ്പെടേണ്ടി വരുമെന്നും സുഹൃത്തുകളാണ് തൻ്റെറെ പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചതെന്നും അതില്‍ ഉള്‍പ്പെട്ട ചില‍ര്‍ക്ക് ലഹരിക്കടത്തുമായി ബന്ധമുള്ള കാര്യം അറിയില്ലായിരുന്നുവെന്നും ഷാനവാസ് മൊഴി നല്‍കിയിട്ടുണ്ട്.

സിപിഎമ്മിൻ്റെ തുമ്പോളി, ആലപ്പുഴ സൗത്ത്, ആലുശ്ശേരി നേതാക്കള്‍ ചില രേഖകള്‍ സഹിതം എസ്.പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാനവാസിനെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.
രണ്ടാഴ്ച മുന്‍പ് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഷാനവാസിനെതിരെ ഡിജിപിക്ക് റിപ്പോ‍ര്‍ട്ട് നല്‍കിയിരുന്നു.

പൊലീസ് അന്വേഷണം കൂടാതെ ലഹരിക്കടത്ത് കേസില്‍ സിപിഎം പാർട്ടി തലത്തിലുള്ള അന്വേഷണവും നടത്തുന്നുണ്ട്.