
പത്തൊന്‍പതുകാരനെ കൊലപ്പെടുത്തിയത് ജില്ലയിലെ ഗുണ്ടാ മേധാവിത്വം ഉറപ്പിക്കാൻ; കൊലയാളി ജോമോൻ തന്നെ; കൂടുതല്‍ പേര്‍ കൊലയ്ക്ക് പിന്നിലുണ്ടോ എന്ന് പരിശോധിക്കുമെന്ന് കോട്ടയം എസ് പി
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിലെ ഗുണ്ടാ മേധാവിത്വം ഉറപ്പിക്കാനായാണ് പത്തൊന്‍പതുകാരനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് കോട്ടയം എസ് പി ഡി ശില്‍പ.
ജോമോന്‍ കെ ജോസ് തന്നെയാണ് കൊലയാളി. ഇയാളെ കാപ്പ ചുമത്തി ജില്ലയില്‍ നിന്ന് പുറത്താക്കിയിരുന്നു. ജില്ല വിട്ടതോടെ നഷ്ടമായ സ്വാധീനം തിരിച്ചുപിടിക്കാന്‍ ശ്രമിച്ചതാണെന്ന് പൊലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുണ്ടാ നേതാവായ സൂര്യന്റെ സംഘവുമായി പ്രതിക്ക് തര്‍ക്കം ഉണ്ടായിരുന്നു. സൂര്യന്റെ സുഹൃത്തായ ഷാനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എസ് പി പറഞ്ഞു.
പ്രതിയെ വിശദമായി ചോദ്യം ചെയ്യും. കൂടുതല്‍ പേര്‍ കൊലയ്ക്ക് പിന്നിലുണ്ടോ എന്ന് പരിശോധിക്കുമെന്നും എസ് പി അറിയിച്ചു.
കൊല്ലാന്‍ ഉദ്ദേശിച്ചില്ലെന്നും, എതിര്‍ ഗുണ്ടാസംഘത്തിലെ ചിലരെ കണ്ടെത്താന്‍ വേണ്ടിയാണ് ഷാനെ മര്‍ദ്ദിച്ചതെന്നുമാണ് ജോമോന്‍ പറയുന്നത്.
കൃത്യം ചെയ്തത് ഒറ്റയ്ക്കാണെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ യുവാവിന്റെ മൃതദേഹം ചുമലിലേറ്റിയാണ് പ്രതി ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടിട്ടത്.