play-sharp-fill
ഷാൻ വധക്കേസില്‍ വിചാരണ വൈകുന്നു; സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരുടെ പിന്‍മാറ്റത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം

ഷാൻ വധക്കേസില്‍ വിചാരണ വൈകുന്നു; സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരുടെ പിന്‍മാറ്റത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം

ആലപ്പുഴ: ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസില്‍ എല്ലാ പ്രതികള്‍ക്കും പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ച്‌ ചരിത്ര വിധിയായി മാറിയപ്പോള്‍ നീതി തേടി കാത്തിരിക്കുകയാണ് ഷാനിന്‍റെ കുടുംബം.

രണ്‍ജിത് ശ്രീനിവാസൻ കൊല്ലപ്പെടുന്നതിന് തൊട്ടുതലേന്നാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി വി എസ് ഷാൻ കൊല്ലപ്പെട്ടത്.

ഷാനിന്‍റെ കൊല നടന്ന് 82 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കിയിട്ടും കേസില്‍ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. കേസിന്‍റെ വിചാരണ അട്ടിമറിക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നതായി ഷാനിന്‍റെ മാതാപിതാക്കള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരുടെ പിന്‍മാറ്റത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിക്കുന്നു.