ആലപ്പുഴ ഷാൻ വധക്കേസ്; പ്രതികള്‍ക്ക് ജാമ്യം നല്‍കരുത്: സുപ്രിം കോടതിയില്‍ സംസ്ഥാന സർക്കാരിന്‍റെ സത്യവാങ്മൂലം

Spread the love

ന്യൂഡൽഹി: ആലപ്പുഴയിലെ എസ്ഡിപിഐ നേതാവ് കെ.എസ് ഷാൻ വധക്കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് സുപ്രിം കോടതിയില്‍ സംസ്ഥാന സർക്കാരിന്‍റെ സത്യവാങ്മൂലം.

video
play-sharp-fill

ആർഎസ്‌എസുകാരായ പ്രതികള്‍ സ്വൈര്യ വിഹാരം നടത്തുന്നത് കേരളത്തിൻ്റെ സമാധാന അന്തരീക്ഷം തകർക്കുമെന്നും സംസ്ഥാനം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

2021 ഡിസംബർ 18 ന് രാത്രിയാണ് മണ്ണഞ്ചേരിക്ക് സമീപം വച്ച്‌ എസ്‍ഡിപിഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ് ഷാൻ കൊല്ലപ്പെട്ടത്. ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ബി.ജെ.പി ഒബിസി മോർച്ച നേതാവ് അഡ്വ.രണ്‍ജിത് ശ്രീനിവാസനും കൊല്ലപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വിചാരണ പൂർത്തിയാവുകയും പിഎഫ്‌ഐ-എസ്‍ഡിപിഐ പ്രവർത്തകരായ പ്രതികള്‍ക്കെല്ലാം വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

 

2021 ഫെബ്രുവരിയില്‍ വയലാറില്‍ നന്ദു എന്ന ആര്‍എസ്‌എസ് പ്രവർത്തകന്‍ കൊല്ലപ്പെട്ടതിൻ്റെ തുടർച്ചയായാണ് ഷാൻ,രണ്‍ജിത് കൊലപാതകങ്ങള്‍ നടന്നത്.

കഴിഞ്ഞ ഡിസംബറില്‍ പ്രതികളായ ആര്‍എസ്‌എസ് – ബിജെപി പ്രവര്‍ത്തകരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത 4 പേരുടെ ജാമ്യമാണ് റദ്ദാക്കിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവിനെതിരെ പ്രോസിക്യൂഷന്റെ അപ്പീലിലാണ് ഹൈക്കോടതി നടപടി.

കേസിലെ മറ്റ് അഞ്ച് പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു