പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഗീത സംവിധായകൻ ഷാൻ റഹ്മാൻ           ”രാജ്യത്ത് നിന്നും പുറത്താക്കുന്നവരുടെ നികുതി പണം തിരിച്ചു നൽകുമോ”

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഗീത സംവിധായകൻ ഷാൻ റഹ്മാൻ ”രാജ്യത്ത് നിന്നും പുറത്താക്കുന്നവരുടെ നികുതി പണം തിരിച്ചു നൽകുമോ”

 

സ്വന്തം ലേഖകൻ

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷ വിമർശനവുമായി സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. രാജ്യത്തു നിന്നും പുറത്താക്കുന്നവരെ അവർ ഇതുവരെ സർക്കാരിലേക്ക് നൽകിയ നികുതി പണമൊക്കെ തിരിച്ചു നൽകുമോ എന്നാണ് ഷാൻ റഹ്മാന്റെ ചോദ്യം. ഫേസ്ബുക്ക് പോസ്റ്റിലാണ് പൗരത്വ ഭേദഗതി നിയമത്തിലുള്ള തന്റെ പ്രതികരണം ഷാൻ റഹ്മാൻ രേഖപ്പെടുത്തിയത്.

‘നിങ്ങൾ ഈ ആളുകളെ നാട്ടിൽ നിന്ന് പുറത്താക്കുമ്പോൾ, അവർ ഇന്നുവരെ അടച്ച നികുതികൾ നിങ്ങൾ തിരികെ നൽകുമോ, ഐടി, ജിഎസ്ടി അടക്കം കാരണം നിങ്ങൾ ഇതുവരെ അതുപയോഗിച്ച് ഒന്നും ചെയ്തിട്ടില്ല, അതിനാൽ എല്ലാം നിങ്ങളുടെ അക്കൗണ്ടുകളിൽ സുരക്ഷിതമായിരിക്കും. അല്ലെങ്കിൽ, ‘നിങ്ങൾ പോകണം, പക്ഷേ നിങ്ങളുടെ പണം ഞങ്ങളുടേതാണ്,’ പോലുള്ള വിലകുറഞ്ഞ നയമായിരിക്കുമോ? ഈ രാജ്യത്ത് ജീവിക്കാനുള്ള വാടക പോലെയാണോ നിങ്ങൾ നികുതിയെ കണ്ടത്?’ ഷാൻ ചോദിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘രാജ്യത്തെ ശരിയായ പ്രശ്‌നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള നാടകം നന്നായി നടക്കുന്നുണ്ട്. ഇപ്പോഴാരും സാമ്പത്തികമാന്ദ്യത്തെ കുറിച്ച് സംസാരിക്കുന്നില്ല, ജി ഡി പിയുടെ ചരിത്രപരമായ വീഴ്ചയെ കുറിച്ച് ആരും സംസാരിക്കുന്നില്ല. തൊഴിലില്ലായ്മയെ കുറിച്ചു ആരും സംസാരിക്കുന്നില്ല,’ ഷാൻ കുറിക്കുന്നു.