play-sharp-fill
സിഒടി നസീർ വധശ്രമക്കേസ്  : ഷംസീറിന് വീണ്ടും കുരുക്കു മുറുകുന്നു ; ഗൂഢാലോചനയ്ക്കായി ഉപയോഗിച്ച എം എൽ എയുടെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു

സിഒടി നസീർ വധശ്രമക്കേസ് : ഷംസീറിന് വീണ്ടും കുരുക്കു മുറുകുന്നു ; ഗൂഢാലോചനയ്ക്കായി ഉപയോഗിച്ച എം എൽ എയുടെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു

സ്വന്തം ലേഖകൻ

കണ്ണൂർ: സിഒടി നസീർ വധശ്രമക്കേസിലെ ഗൂഢാലോചനയ്ക്കുപയോഗിച്ച തലശ്ശേരി എംഎൽഎ എ എൻ ഷസീർ ഉപയോഗിച്ചിരുന്ന ഇന്നോവ കാർ പോലിസ് കസ്റ്റഡിയിലെടുത്തു. ഷംസീറിന്റെ സഹോദരൻ എ എൻ ഷാഹിറിന്റെ പേരിൽ എറണാകുളം ജില്ലയിൽ രജിസ്റ്റർ ചെയ്തിരുന്ന കെഎൽ 07 സിഡി 6887 നമ്ബരിലുള്ള കാറാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നസീറിനെ വധിക്കാനുള്ള ഗൂഢാലോചന നടന്നത് ഈ കാറിലാണെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. എംഎൽഎ ബോർഡ് വച്ച് ഷംസീർ കാലങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന വാഹനമാണിത്. എംഎൽഎ ബോർഡ് മാറ്റിയശേഷമാണ് കാർ സ്റ്റേഷനിലെത്തിച്ചത്.

നസീർ വധശ്രമക്കേസിൽ പങ്കുണ്ടെന്ന് ആരോപണമുയർന്നതിന് ശേഷവും കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ഷംസീർ ഈ കാറിലെത്തിയിട്ടുണ്ട്. ഇത് വാർത്തയായതോടെ ജില്ലാ കമ്മിറ്റി യോഗത്തിനുശേഷം മറ്റൊരു വാഹനത്തിലാണ് എംഎൽഎ മടങ്ങിയത്. തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയ ഷംസീർ എംഎൽഎയാണെന്ന് നസീർ മൂന്നുതവണ അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. എന്നാൽ, അന്വേഷണസംഘം എംഎൽഎയുടെ മൊഴി ഒരിക്കൽപോലും രേഖപ്പെടുത്താൻ തയ്യാറായിരുന്നില്ല. തന്നെ ആക്രമിച്ചതിന് പിടിയിലായ പ്രതികൾക്കാർക്കും തന്നോട് വ്യക്തിപരമായി യാതൊരു വിരോധവുമില്ലെന്നും എംഎൽഎയുടെ നിർദേശപ്രകാരമാണ് ആക്രമണമുണ്ടായതെന്നുമായിരുന്നു നസീറിന്റെ മൊഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ എംഎൽഎയുടെ ഡ്രൈവറായ രാജേഷിനെ ഗൂഢാലോചനക്കുറ്റം ചുമത്തി പോലിസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഇയാളാണ് പൊട്ടിയൻ സന്തോഷ് എന്ന ഗുണ്ടാനേതാവിന് നസീറിനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതെന്നായിരുന്നു പോലിസിന്റെ കണ്ടെത്തൽ. കാർ കസ്റ്റഡിയിലെടുത്ത സാഹചര്യത്തിൽ കേസിൽ ഷംസീറിന്റെ മൊഴിയെടുക്കും. മൊഴി രേഖപ്പെടുത്താൻ ഹാജരാവണമെന്നാവശ്യപ്പെട്ട് ഷംസീറിന് ഉടൻ നോട്ടീസ് നൽകും. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് ദിവസങ്ങൾക്ക് മുമ്ബ് മെയ് 18നാണ് തലശ്ശേരി കായ്യത്ത് റോഡിലെ ഗേൾസ് സ്‌കൂൾ പരിസരത്തുവച്ച് സിഒടി നസീർ അതിക്രൂരമായി ആക്രമിക്കപ്പെട്ടത്.