video
play-sharp-fill

സ്വർണ്ണക്കടത്തുകാരനാണെന്ന് കരുതി കർണ്ണാടക സ്വദേശിയുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച സംഭവം ;പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വർണ്ണക്കടത്തുകാരനാണെന്ന് കരുതി കർണ്ണാടക സ്വദേശിയുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച സംഭവം ;പൊലീസ് അന്വേഷണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: സ്വർണ്ണക്കടത്തുകാരനാണെന്ന് കരുതി കർണ്ണാടക സ്വദേശിയുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് ശേഷം തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് യാത്രക്കാരനെ യാത്രക്കാരനെ തട്ടിക്കൊണ്ട് പോയി കൊള്ളയടിച്ചത്. ദക്ഷിണ കന്നട സ്വദേശി അബ്ദുൽ നാസർ ഷംസാദിനെയാണ് തട്ടിക്കൊണ്ടുപോയത്. ഷംസാദിന്റെ കൈയിലുണ്ടായിരുന്ന പണവും രേഖകളും സംഘം കവർന്നു. സ്വർണക്കടത്തുകാരനാണെന്ന് കരുതിയാണ് അബ്ദുൽ നാസറിനെ തട്ടിക്കൊണ്ടുപോയത്. എന്നാൽ, ആളുമാറിയതറിഞ്ഞ് ഇയാളെ വിട്ടയച്ചു.

ഞായറാഴ്ച പുലർച്ചെ കരിപ്പൂരിൽ വിമാനമിറങ്ങിയതാണ് ഷംസാദ്. കരിപ്പൂരിൽനിന്ന് ഷെയർ ടാക്‌സിയിൽ കോഴിക്കോട്ടേയ്ക്ക് വരുമ്പോഴാണ് ജീപ്പിലും ബൈക്കിലുമെത്തിയ സംഘം ഇവരെ തടഞ്ഞത്. തുടർന്ന് യാത്രക്കാരുടെ മുഖത്തേക്ക് കുരുമുളക് സ്‌പ്രേ ചെയ്ത് അവശരാക്കി ഷംസാദിനെ മാത്രം ജീപ്പിലേക്ക് കയറ്രുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രയിലുടനീളം ഇവർ ഷംസാദിനെ മർദിക്കുകയും സ്വർണം എവിടെയെന്ന് ആവർത്തിച്ച് ചോദിക്കുകയും ചെയ്തു. പക്ഷേ കയ്യിലുണ്ടായിരുന്ന പണവും സ്വർണവും കവർന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags :