
തേർഡ് ഐ ബ്യൂറോ
കൊച്ചി: നടി ഷംനാ കാസിമിനെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച സംഘം നടിയെ സമീപിച്ചത് വിവാഹ ആലോചനയ്‌ക്കെന്ന പേരിൽ. നടിയെ ഭീഷണിപ്പെടുത്തി പത്തു ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച സംഘം മുൻപ് സമാന രീതിയിൽ പലരെയും പറ്റിച്ചതായും കണ്ടെത്തൽ. സമാന രീതിയിൽ തട്ടിപ്പിന് ഇരയായ രണ്ടു മോഡലുകൾ പരാതിയുമായി രംഗത്ത് എത്തിയതോടെയാണ് തട്ടിപ്പു സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്.
കേസിലെ പ്രതികൾ നടിയിൽ നിന്ന് 10 ലക്ഷം രൂപയാണ് ലക്ഷ്യമിട്ടെതെന്നാണ് ലഭിക്കുന്ന വിവരം. ഷംനയെ കൂടാതെ കൂടുതൽ പേരിൽ നിന്നും ഇവർ പണം തട്ടാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതുസംബന്ധിച്ച് രണ്ടുമോഡലുകളാണ് ഇവർക്കെതിരെ മരട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നതെന്നാണ് വിവരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷംനയുടെ പരാതിയെ തുടർന്ന് അറസ്റ്റിലായ പ്രതികളുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. വ്യാജ ചിത്രങ്ങൾ ഉപയോഗിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്.
ദുബായിലെ ബിസിനസ് അത്യാവശത്തിന് പണം ആവശ്യപ്പെടാൻ ആയിരുന്നു പദ്ധതി. അൻവർ എന്ന പേരിലാണ് പ്രതി ഷംനയെ വിളിച്ചത്. പൊലീസ് അറസ്റ്റ് ചെയ്ത റഫീഖ് ആണ് അൻവർ ആയി അഭിനയിച്ചത്. ഇയാൾ രണ്ട് കുട്ടികളുടെ അച്ഛൻ ആണെന്ന് പൊലീസ് പറഞ്ഞു.
മാന്യത നടിച്ചാണ് തട്ടിപ്പുകാർ ഇടപെട്ടതെന്ന് ഷംന പറയുന്നു. കുടുംബം വഴി വന്ന വിവാഹാലോചന ആയതിനാൽ ആദ്യം സംശയിച്ചില്ല. എന്നാൽ പെട്ടെന്ന് പണം ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നിയെന്നും ഷംന വ്യക്തമാക്കി. നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ നാലുപേരാണ് ഇതുവരെ അറസ്റ്റിലായത്.