
ഷംന കാസിം വിവാഹിതയായി; വരന്‍ ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലി
സ്വന്തം ലേഖകന്‍
ദുബായ്: നടി ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ദുബായില്‍ നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. താരത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കായി പിന്നീട് റിസപ്ഷന്‍ പാര്‍ട്ടി സംഘടിപ്പിക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞ ജൂണിലാണ് ഇവരുടെ വിവാഹനിശ്ചയം നടന്നത്.
സിനിമാ ലോകത്ത് പൂര്‍ണ എന്ന പേരിലും അറിയപ്പെടുന്ന നടിയാണ് ഷംന. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ സജീവമാണ് താരം. 2004-ല്‍ കമല്‍ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് നര്‍ത്തകി കൂടിയായ ഷംന സിനിമാരംഗത്തെത്തുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0