
തേർഡ് ഐ ബ്യൂറോ
കൊച്ചി: വിവാഹാലോചനയുടെ പേരിൽ നടി ഷംനാ കാസിമിനെ തട്ടിക്കൊണ്ടു പോയി ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ച സംഘം ലക്ഷ്യമിട്ടത് നടിയെ ബ്ലാക്ക് മെയിൽ ചെയ്ത് സ്വർണ്ണക്കടത്തിനു ഉപയോഗിക്കാൻ എന്നു സൂചന. സംഭവത്തിനു പിന്നിൽ സ്വർണ്ണക്കടത്ത് മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധമുള്ള മലയാള സിനിമയിലെ ഗായികയായ നടിയുമുണ്ടെന്ന സൂചനയും പൊലീസിനു ലഭിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിനു സമാനമായി സിനിമയിലെ മാഫിയ ബന്ധങ്ങൾ പുറത്തെത്തിക്കുന്നതാവും ഷംനാ കാസിം നൽകിയ പരാതിയെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
ഇതിനിടെ , ബ്ലാക്ക് മെയിലിന് പിന്നിൽ കൂടുതൽ പേരുണ്ടെന്ന് സംശയിക്കുന്നതായി നടി ഷംനാ കാസിം വ്യക്തമാക്കി. ആസൂത്രിതമായ ഗൂഡാലോചന സംഭവത്തിനു പിന്നിലുണ്ടെന്നു സംശയിക്കുന്നതായി നടി ്‌വ്യക്തമാക്കിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മേയ് അവസാന വാരമാണ് നടിയുടെ വീട്ടിൽ വിവാഹ ആലോചനയുമായി യുവാവ് എത്തുന്നത്. ഒരു ഫോട്ടോ കാട്ടിയ ശേഷം യുവാവ് പരിചയപ്പെടുകയായിരുന്നു. തുടർന്നു, നടിയുടെ ഫോൺ നമ്പർ ശേഖരിച്ച ശേഷം നടിയുമായി ഫോണിൽ സംസാരിച്ച് അടുപ്പം സ്ഥാപിച്ചു.
തുടർന്നു, ഇടയ്ക്കു ദുബായിയിൽ ജ്വ്ല്ലറി ബിസിനസ് നടത്തുന്ന സുഹൃത്തിനു നൽകാൻ എന്ന പേരിൽ ഒരു ലക്ഷം രൂപ കടമായി നൽകണമെന്നു ഇവർ ആവശ്യപ്പെട്ടു. ഇതോടെയാണ് കുടുംബത്തിനു സംശയം തോന്നിയത്. തുടർന്നു, ഇവർ പെണ്ണുകാണാനെന്ന പേരിൽ ജൂൺ മൂന്നിനു വീട്ടിലെത്തി. വീട്ടിൽ പെണ്ണുകാണാൻ എത്തിയവർ ഷംനയുടെ വീടിന്റെയും വാഹനങ്ങളുടെയും ഫോട്ടോയും വീഡിയോയും എടുത്തു. ഇതോടെയാണ് ഇവർക്കു സംശയം തോന്നിയത്. തുടർന്നു ഇവർ പരാതി നൽകുകയായിരുന്നു.
വളരെ കുറഞ്ഞ സമയത്തിനിടെയാണ് സംഭവങ്ങളെല്ലാം നടന്നതെന്നു വ്യക്തമാക്കിയ ഷംനാ കാസിം കേസുമായി മുന്നോട്ട് പോകുമെന്നു തേർഡ് ഐ ന്യൂസ് ലൈവിനോടു വ്യക്തമാക്കി. കൃത്യമായി ആസൂത്രണം ചെയ്താണ് വിവാഹാലോചനയുമായി സംഘം വീട്ടിലെത്തിയത്. നിലവിൽ പൊലീസ് കസ്റ്റഡിയിൽ ഉള്ള റഫീഖ് വീട്ടിൽ വന്നിട്ടില്ല. ബാക്കിയുള്ളവരെ ശബ്ദത്തിലൂടെ അറിയാം.
വിവാഹത്തിനെന്ന് പറഞ്ഞ് അയച്ചു തരുന്ന ആളുകളുടെ ഫോട്ടോ വേറെയായിരിക്കും. പരിചയപ്പെട്ട് കുറച്ച് ദിവസത്തിനുള്ളിൽ പണം ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നി. വീഡിയോ കോൾ ചെയ്യട്ടെ എന്ന് ചോദിച്ചപ്പോൾ അവർ പതറിയെന്നും ഷംന പറയുന്നു.
വീട്ടുകാരുമായാണ് സംഘം കൂടുതലും സംസാരിച്ചത്. അച്ഛനോടും അമ്മയോടും അവർ സംസാരിച്ചു. പയ്യന്റെ അമ്മയെന്നും അച്ഛനെന്നും സഹോദരിയെന്നും പരിചയപ്പെടുത്തി ചിലർ വിളിച്ചു. അതിൽ ഒരു ചെറിയ കുട്ടിയുമുണ്ടായിരുന്നു. ഇത് കൂടുതൽ പേർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന സംശയത്തിന് ബലം നൽകുന്നതാണ്.
ഒരു ടിക്ക് ടോക്ക് താരത്തെ തട്ടിപ്പ് സംഘം ഇതിലേക്ക് വലിച്ചിഴച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഇതുമായി യാതൊരു ബന്ധവുമില്ല. പരാതി നൽകുന്നതിന് മുന്നോടിയായി കാസർഗോഡ് സ്വദേശിയായ ടിക്ക് ടോക് താരവുമായി സംസാരിച്ചിരുന്നു. പരാതി നൽകണമെന്നും എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണമെന്നും പറഞ്ഞു. പൊലീസിൽ പരാതി നൽകിയത് മറ്റ് പെൺകുട്ടികൾക്കും ഇങ്ങനെ സംഭവിക്കാതിരിക്കാനാണ്. സ്വന്തം സുരക്ഷ കണക്കാക്കാതെയാണ് മുന്നിട്ടിറങ്ങിയത്. അന്വേഷണ സംഘത്തിൽ പൂർണ വിശ്വാസമുണ്ട്. മാതാപിതാക്കളും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ഷംന വ്യക്തമാക്കി.