തനിക്കെതിരായ കെ ബി ഗണേഷ് കുമാറിന്റെ പ്രസ്താവന അസംബന്ധം; അച്ഛനോട് കാണിച്ചത് തന്നെയാണ് ഇപ്പോൾ തന്നോടും കാണിക്കുന്നത്; ഇല്ലാത്തതു പറഞ്ഞാൽ മറുപടി ഇങ്ങനെയാകില്ലെന്ന് ഷമ്മി തിലകൻ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: കെ ബി ഗണേഷ് കുമാർ എംഎൽഎയ്ക്കെതിരെ തുറന്നടിച്ച് നടൻ ഷമ്മി തിലകൻ. ഷമ്മി തിലകനെതിരെ അ‌യൽപക്കകാർ പരാതി പറഞ്ഞുവെന്ന ഗണേഷ് കുമാറിന്റെ പ്രസ്താവനയ്ക്കെതിരെയാണ് ഷമ്മി തിലകൻ രംഗ​ത്തെത്തിയത്. തനിക്കെതിരായ കെ ബി ഗണേഷ് കുമാറിന്റെ പ്രസ്താവന അസംബന്ധമാണെന്ന് ഷമ്മി തിലകൻ പറഞ്ഞു.

തന്റെ വീടിന് സമീപത്ത് നിയമളെല്ലാം ലംഘിച്ച് റിയൽ എസ്റ്റേറ്റ് മാഫിയയുടെ ഇടപെടലിലൂടെ നിർമ്മിച്ച കെട്ടിടത്തിനെതിരെയാണ് താൻ പരാതി നൽകിയത്. താൻ പരാതി നൽകുന്നതിനു മുമ്പേ സർക്കാർ തന്നെ പൊളിച്ചു കളയണമെന്ന് ഉത്തരവിട്ടിരുന്നതായും ഷമ്മി തിലകൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതി നൽകിയതിൽ അച്ഛന് എതിരെ വരെ അവർ കോടതിയിൽ പരാതി ഫയൽ ചെയ്തിരുന്നു. തിലകൻ കെട്ടിടത്തിലേക്ക് ചാണകം വലിച്ചെറിയുന്നു എന്നായിരുന്നു പരാതി. അന്ന് തനിക്കെതിരെ എഫ്‌ഐആർ ഇടാൻ കളിച്ചത് ഗണേശിന്റെ ബന്ധുവായ ഡിവൈഎസ്പിയാണ്.

ഇതിനെതിരെ താൻ നൽകിയ പരാതി അന്വേഷിച്ച ഐപിഎസ് ഓഫീസർ പൊലീസ് റിപ്പോർട്ട് തെറ്റാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം തന്റെ കയ്യിലുണ്ട്.പണ്ട് അ‌ച്ഛനോട് ചെയതത് തന്നെയാണ് ഇപ്പോൾ തന്നോട് കാണിക്കുന്നതെന്നും ഷമ്മി തിലകൻ പ്രതികരിച്ചു.

പണ്ട് എഴുകോണിൽ പ്രസംഗിക്കാൻ പോയപ്പോൾ തിലകനെ ഗുണ്ടകളെ വിട്ട് തല്ലാൻ ശ്രമിച്ചെന്നും പത്തനാപുരത്തു വെച്ച് ഗുണ്ടാ ആക്രമണം നടത്തിയ കാര്യം അച്ഛൻ പേരെടുത്ത് തന്നെ പരാതിയിൽ പറഞ്ഞിട്ടുണ്ടെന്നും ഷമ്മി വ്യക്തമാക്കി.

അമ്മയിലെ അനീതിക്കെതിരെയാണ് താൻ പോരാടിയതെന്നും സംഘടനയുടെ മര്യാദയ്ക്കുള്ളിൽ നിന്നു കൊണ്ടാണ് പരാതി നൽകിയതെന്നും ഷമ്മി തിലകൻ പറഞ്ഞു.

അ‌തേസമയം അമ്മ സംഘടനയെ പരസ്യമായി ഏറ്റവും അധിക്ഷേപിച്ച് സംസാരിച്ചിട്ടുള്ളത് ഗണേഷ് കുമാറാണെന്നും ഷമ്മി തിലകൻ കുറ്റപ്പെടുത്തി. ‘അപ്പപ്പോൾ കാണുന്നവരെ അപ്പാ എന്നു വിളിക്കുന്നവരാണ് അമ്മയിലെ അംഗങ്ങൾ’ എന്ന് ഗണേഷ് കുമാർ പറഞ്ഞിരുന്നു. അമ്മയുടെ ഫണ്ട് ഉപയോഗിച്ച് ഗണേഷ് കുമാർ പത്തനാപുരത്ത് രണ്ട് സ്ത്രീകൾക്ക് വിടുവെച്ചു നൽകി.

അങ്ങനെ വീടു നിർമ്മിച്ചു നൽകണമെങ്കിൽ അത് എംഎൽഎ ഫണ്ട് ഉപയോഗിച്ചല്ലേ ചെയ്യേണ്ടത്. തന്റെ വ്യക്തിപരമായ കാര്യങ്ങൾക്ക് പരാതിയുമായി എവിടെയും പോയിട്ടില്ല. അച്ഛന്റെയും പൊതുവായ കാര്യങ്ങളിലുമാണ് പരാതി നൽകിയത്’ – ഷമ്മി തിലകൻ പറഞ്ഞു.

തന്റെ അഡ്വാൻസ് തിരികെ നൽകിച്ചത് അടക്കം കോംപറ്റീഷൻ കമ്മീഷന്റെ വിധി ന്യായത്തിൽ പറയുന്നുണ്ട്. ആ സംഭവത്തിൽ ക്രൗൺപ്ലാസയിൽ വെച്ചു നടന്ന യോഗത്തിൽ മുകേഷ് എംഎൽഎ മാപ്പു പറയുകയും ചെയ്തിരുന്നു. അങ്ങനെ സംഭവിച്ചുപോയി എന്ന് മുകേഷ് പറഞ്ഞു.

അത്തരം കാര്യങ്ങളൊന്നും താൻ വിഷയമായി എടുത്തിട്ടില്ലെന്നും ഷമ്മി തിലകൻ തനിക്കെതിരായ നടപടിയുമായി ബന്ധപ്പെട്ട് തന്റെ വിശദീകരണത്തിൽ തൃപ്തികരമല്ലാത്തത് എന്താണെന്ന് ഇതുവരെ തന്നോട് വ്യക്തമാക്കിയിട്ടില്ലെന്ന് ഷമ്മി തിലകൻ പറഞ്ഞു.

അമ്മയിൽ ഭാരവാഹിയായിരിക്കുന്നവർ മറ്റുസംഘടനകളിൽ പ്രവർത്തിക്കരുതെന്നാണ് ബൈലോയിൽ പറയുന്നത്. എന്നാൽ ഗണേഷ് ആത്മയുടെ ആയുഷ്‌കാല പ്രസിഡന്റല്ലേയെന്ന് ഷമ്മി ചോദിച്ചു. അമ്മയിൽ ജാതീയമായ വേർതിരിവുണ്ട്. തനിക്കെതിരെ ഇനിയും ഇല്ലാത്തതു പറഞ്ഞാൽ ഇനി മറുപടി ഇങ്ങനെയാകില്ല. തന്നെ ചൊറിഞ്ഞാൽ മാന്തുമെന്നും ഷമ്മി തിലകൻ പറഞ്ഞു.