
നാൽപ്പത്തിയൊമ്പതു ദിവസം ഞാൻ ജയിലിൽ കഴിഞ്ഞു, വ്യക്തി എന്ന നിലയിൽ സ്വയം പുതുക്കി പണിയാൻ ജയിലിലെ അനുഭവങ്ങൾക്ക് കഴിഞ്ഞു : മനസുതുറന്ന് ശാലുമേനോൻ
സ്വന്തം ലേഖകൻ
കൊച്ചി : കേരളത്തെ ഞെട്ടിച്ച അഴിമതി കേസുകളിൽ ഒന്നായിരുന്നു സോളാർ കേസ്. ഇതുമായി ബന്ധപ്പെട്ട് മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ ശാലു മേനോൻ അറസ്റ്റിലായത് വലിയ ചർച്ചയ്ക്കാണ് വഴിതെളിച്ചത്.
എന്നാൽ വ്യക്തി എന്ന നിലയിൽ സ്വയം പുതുക്കി പണിയാൻ ജയിലിലെ അനുഭവങ്ങൾക്ക് കഴിഞ്ഞുവെന്ന് നടി ശാലു മേനോൻ. സോളാർ കേസുമായി ബന്ധപ്പെട്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും, അതുകൊണ്ടുതന്നെ കഴിഞ്ഞതിലൊന്നും വിഷമമില്ലെന്നും ശാലു പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്നേവരെ സിനിമയിൽ മാത്രമേ ജയിൽ കണ്ടിച്ചുള്ളൂ. നാൽപ്പത്തിയൊമ്പതു ദിവസം അവിടെ കഴിഞ്ഞു. പലതരം മനുഷ്യരെ കാണാൻ പറ്റി. എല്ലാ മതങ്ങളിലും വിശ്വസിക്കാൻ ഞാൻ ശീലിച്ചത് അവിടെ നിന്നാണ്. വിശ്വാസം ആണെന്നെ പിടിച്ചു നിറുത്തിയതെന്നും ശാലുമേനോൻ പറഞ്ഞു.
ജയിലിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഒരൊറ്റ ലക്ഷ്യമേ മനസിൽ ഉണ്ടായിരുന്നുള്ളൂ. അതൊരു വാശി കൂടിയായിരുന്നു. എല്ലാം തിരിച്ചു പിടിക്കണമെന്ന വാശി. തൊട്ടടുത്ത ദിവസം തന്നെ ഞാൻ നൃത്തത്തിലേക്ക് മടങ്ങി. ക്ലാസ് വീണ്ടും തുടങ്ങി. പ്രോഗ്രാമുകളിൽ സജീവമായി. ഞാൻ തെറ്റു ചെയ്തിട്ടില്ല. പിന്നെന്തിന് വിഷമിക്കണമെന്നും ശാലു മേനോൻ കൂട്ടിച്ചേർത്തു.