‘ശാലു മേനോന്‍ തന്നെ മുഴുവനായും നശിപ്പിച്ചു, പറയാന്‍ കുറേയധികമുണ്ട്; തിരിച്ചു പറയാന്‍ തുടങ്ങിയാല്‍ നമ്മളും അവരും തമ്മില്‍ വ്യത്യാസമില്ലാതാവും’; നടിയുമായുള്ള വിവാഹമോചന വാര്‍ത്തയില്‍ പ്രതികരിച്ച്‌ ഭര്‍ത്താവ്

Spread the love

സ്വന്തം ലേഖകൻ

പ്രശസ്ത നടിയും നര്‍ത്തകിയുമായ ശാലു മേനോനുമായുള്ള വിവാഹമോചന വാര്‍ത്തയില്‍ പ്രതികരിച്ച്‌ ഭര്‍ത്താവും നടനുമായ സജി രംഗത്ത്.

നടിയുടെ പ്രസ്താവനകളോട് പ്രതികരിക്കുന്നില്ല. പറയുന്നവര്‍ പറഞ്ഞോട്ടെയെന്നും അതൊന്നും ശ്രദ്ധിക്കാനുള്ള നേരമില്ലെന്നും സജി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്നെ മുഴുവനായും നശിപ്പിച്ചു എന്നുമാത്രമേ ഇപ്പോള്‍ പറയാനുള്ളൂ. തിരിച്ചു പറയാന്‍ തുടങ്ങിയാല്‍ നമ്മളും അവരും തമ്മില്‍ വ്യത്യാസമില്ലാതാവും. ഇപ്പോഴൊന്നും പറയാനാഗ്രഹിക്കുന്നില്ല. കുറച്ചധികം പറയാനുണ്ട്. സമയമാകുമ്പോള്‍ പറയും. ആവശ്യം കഴിയുമ്പോള്‍ വലിച്ചെറിയുന്നത് അല്ലല്ലോ നമ്മുടെയൊക്കെ ജീവിതം എന്നും സജി പറഞ്ഞു.

സോളാര്‍ കേസില്‍ ഉള്‍പ്പെട്ട് ജയിലില്‍ കഴിഞ്ഞ് പുറത്തിറങ്ങിയതിന് ശേഷം 2016ലായിരുന്നു ശാലു മേനോന്‍ സജിയെ വിവാഹം ചെയ്തത്. അന്ന് വിവാഹവാര്‍ത്ത ഏറെ ശ്രദ്ധനേടിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഇരുവരും പിരിയുകയാണെന്ന വാര്‍ത്ത പുറത്തുവന്നത്. ശാലു മേനോന്‍ തന്നെയായിരുന്നു ഇക്കാര്യം ആദ്യം അറിയിച്ചത്.വീണ്ടും അഭിനയ രംഗത്ത് സജീവമാകാനുള്ള ശ്രമത്തിലാണ് സജി.