play-sharp-fill
എന്‍ട്രെട്രും പുന്നഗൈ ; 24 വർഷത്തിനു ശേഷം കാർത്തിയും ശക്തിയും വീണ്ടും; ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കി മാധവനൊപ്പമുള്ള സെൽഫി പങ്കുവച്ച് ശാലിനി

എന്‍ട്രെട്രും പുന്നഗൈ ; 24 വർഷത്തിനു ശേഷം കാർത്തിയും ശക്തിയും വീണ്ടും; ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കി മാധവനൊപ്പമുള്ള സെൽഫി പങ്കുവച്ച് ശാലിനി

സ്വന്തം ലേഖകൻ

തെന്നിന്ത്യൻ സിനിമാ പ്രേമികളിൽ ഇന്നും പ്രണയം നിറക്കുന്ന ചിത്രമാണ് അലൈപ്പായുതേ. മാധവനും ശാലിനിയും പ്രധാന വേഷത്തിലെത്തിയ ചിത്രം മണിരത്നമാണ് സംവിധാനം ചെയ്തത്. 2000ൽ റിലീസ് ചെയ്ത ചിത്രത്തിലെ ​ഗാനങ്ങളെല്ലാം ഇപ്പോഴും ഹിറ്റാണ്. ഇപ്പോൾ ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് മാധവനൊപ്പമുള്ള സെൽഫി പങ്കുവച്ചിരിക്കുകയാണ് ശാലിനി.

അലൈപ്പായുതേയിലെ ഹിറ്റ് ​ഗാനമായ എന്‍ട്രെട്രും പുന്നഗൈ എന്ന അടിക്കുറിപ്പിലാണ് മാധവനൊപ്പമുള്ള സെൽഫി ശാലിനി പോസ്റ്റ് ചെയ്തത്. പിന്നാലെ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. 24 വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ട കാര്‍ത്തിയെയും ശക്തിയെയും ഒന്നിച്ചു കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രത്തിന്റെ രണ്ടാം ഭാ​ഗം വേണമെന്ന ആവശ്യവുമായും നിരവധി പേരാണ് എത്തുന്നത്. ഇവരേക്കാൾ മികച്ച പ്രണയജോഡിയെ ഇതുവരെ കണ്ടെത്താൻ പറ്റിയില്ലെന്നും കമന്റുകളുണ്ട്. അജിത്തുമായുള്ള വിവാഹശേഷം അഭിനയരംഗത്ത് നിന്നും പൂർണമായി വിട്ടു നിൽക്കുകയാണ് ശാലിനി.