video
play-sharp-fill

കരിയറിന്റെ ആദ്യ ഘട്ടത്തില്‍ തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ച്‌ നടി ശാലിനി പാണ്ഡേ.

കരിയറിന്റെ ആദ്യ ഘട്ടത്തില്‍ തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ച്‌ നടി ശാലിനി പാണ്ഡേ.

Spread the love

വാനിനകത്ത് വസ്ത്രം മാറിക്കൊണ്ടിരിക്കുമ്പോൾ സംവിധായകന്‍ അകത്തേക്ക് കയറിവന്നു.കരിയറിന്റെ തുടക്കകാലത്ത് ഒരു ദക്ഷിണേന്ത്യന്‍ സിനിമ ചെയ്യുകയായിരുന്നു നടി താൻ വാനിനകത്ത് വസ്ത്രം മാറിക്കൊണ്ടിരിക്കുമ്പോൾ വാതിലില്‍ മുട്ടുകപോലും ചെയ്യാതെ ഒരു സംവിധായകന്‍ അകത്തേക്ക് കയറിവരുകയാണ് ഉണ്ടായത്.എന്നാൽ അയാള്‍ പുറത്തുപോയതിനുശേഷം പലരും പറഞ്ഞു, ഞാന്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന്.

‘നിങ്ങൾക്ക് അതിരുകൾ ഉണ്ടായിരിക്കണം’എന്നാണ് നടി വ്യക്തമാക്കിയത്.ഈ സംഭവം നടന്നപ്പോൾ തനിക്കു 22 വയസായിരുന്നുവെന്നും നല്ല പുരുഷന്മാര്‍ക്കൊപ്പം മാത്രമല്ല കരിയറില്‍ ജോലി ചെയ്തിട്ടുള്ളതെന്നും വെറുപ്പ് തോന്നിക്കുന്ന പുരുഷന്മാര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു. ഓണ്‍-സ്‌ക്രീനിലും ഓഫ്-സ്‌ക്രീനിലും ക്രൂവിനുള്ളിലെ കാര്യങ്ങളെക്കുറിച്ചുമാണ് താന്‍ സംസാരിക്കുന്നതെന്നു നടി കൂട്ടിച്ചേർത്തു.

താൻ സിനിമാ പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്ന് വന്നയാളല്ലെന്നും പരിപൂര്‍ണമായും പുറത്തുനിന്നുള്ളയാളാണ് താനെന്നും ശാലിനി വ്യക്തമാക്കി. സ്ത്രീകളെ വളരെ മോശമായി കാണുന്ന ആളുകള്‍ ഉണ്ടെന്നും അത്തരം പുരുഷന്മാരെയും താന്‍ നേരിട്ടിട്ടുണ്ടെന്നും നടി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group