ഷാലിമാർ വിൽസൻ്റെ ചിട്ടി തട്ടിപ്പ് ; പണം ലഭിക്കാനുള്ളവർ കോട്ടയത്ത് യോഗം ചേർന്നു;1985 ൽ നാട്ടുകാരെ പറ്റിച്ച് കോടികളുമായി മുങ്ങിയ വിൽസൻ ഇന്ന് കർണ്ണാടകയിലെ ശതകോടീശ്വരനായ വ്യവസായി
തേർഡ് ഐ ബ്യൂറോ
കോട്ടയം: കോട്ടയം നഗരത്തിൽ ചിട്ടി തട്ടിപ്പ് നടത്തി 1985 ൽ പാപ്പർ ഹർജിയും കൊടുത്ത് മുങ്ങിയ ഷാലിമാർ വിൽസൻ ഇന്ന് കർണ്ണാടകയിലെ ശതകോടീശ്വരനാണെന്ന് അറിഞ്ഞതോടെ പണം ലഭിക്കാനുള്ളവർ കോട്ടയത്ത് യോഗം ചേർന്നു. ജോർജ് സക്കറിയ വാഴത്തറയിൽ കൺവീനറായി നാലംഗ കമ്മറ്റി നിലവിൽ വന്നു,,
പണം നഷ്ടപ്പെട്ട ബാക്കി ആൾക്കാരെ അടിയന്തിരമായി കണ്ടെത്തി കമ്മറ്റി വിപുലപ്പെടുത്തുമെന്നും, ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ജോർജ് സക്കറിയ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.
ഷാലിമാർ ചിട്ടിഫണ്ട് പൊട്ടിച്ച് വിൽസൻ മുങ്ങിയതോടെ സകല സമ്പാദ്യങ്ങളും നഷ്ടപ്പെട്ട് കണ്ണീരിൻ്റെ നനവ് അനുഭവിച്ചവർ ഏറെയുണ്ട്. കോടികളാണ് ഷാലിമാർ ഗ്രൂപ്പ് പൊട്ടയതോടെ നിക്ഷേപകർക്ക് നഷ്ടമായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
1980/ 1985 കാലഘട്ടത്തിൽ സെൻട്രൽ ജംഗ്ഷനിൽ ആലപ്പാട്ട് ജൂവലറിയുടെ മുകളിലാണ് ഷാലിമാർ ചിട്ടിഫണ്ട് പ്രവർത്തിച്ചിരുന്നത്. ഇവിടെ നിന്നും മുങ്ങിയ വിൽസൻ കേരളത്തിന് പുറത്താണ് പൊങ്ങിയത്. തുടർന്ന് , ഇവിടെ കോടികൾ മുടക്കി ജുവലറിയും ആരംഭിച്ചു. കർണ്ണാടകത്തിൽ ഇപ്പോൾ കോടികൾ നിക്ഷേപമുള്ള ജുവലറികൾ നടത്തുന്നതായാണ് അറിവ്.
വരും ദിവസങ്ങളിൽ ഈ തട്ടിപ്പ് കഥകൾ ഓരോന്നായി തേർഡ് ഐ ന്യൂസ് ലൈവ് പുറത്ത് വിടും.