അടിത്തറ ഇളക്കി വെച്ചിരിക്കുകയാണ് , ഇനി ചെറിയ ഉന്തു മതി ; മുട്ടയില്‍ നിന്ന് വിരിയാത്ത പ്രായത്തിൽ കേരളത്തിലെ ശതകോടീശ്വരന്മാരുമാരുടെ മടിത്തട്ടില്‍ എല്ലാ സുഖഭോഗങ്ങളും ആസ്വദിക്കാൻ ഈ പൈതലിനെ കയറൂരി വിട്ടുകൊടുത്തു ; ഇ കെ നായനാരുടെ ലാളിത്യം ചൂണ്ടിക്കാട്ടി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ദേശാഭിമാനിയുടെ മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരൻ
സ്വന്തം ലേഖകൻ
സിപിഎമ്മിന്റെ അടിത്തറ ഇളക്കിവച്ചിരിക്കുകയാണെന്നും ഇനി ചെറിയൊരു ഉന്തുമതിയെന്നും ദേശാഭിമാനിയുടെ മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരൻ. മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ ലാളിത്യം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ശക്തിധരൻ ഇക്കുറി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം ഉയർത്തുന്നത്. പിണറായി വിജയൻ ചെയ്ത തെറ്റ് മുട്ടയില്‍ നിന്ന് വിരിയാത്ത പ്രായത്തില് കേരളത്തിലെ ശതകോടീശ്വരന്മാരുമാരുടെ മടിത്തട്ടില്‍ എല്ലാ സുഖഭോഗങ്ങളും ആസ്വദിക്കാൻ ഈ പൈതലിനെ കയറൂറി വിട്ടുകൊടുത്തതാണെന്നും ശക്തിധരൻ പറയുന്നു.
ജി ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടിത്തറ ഇളക്കി
വെച്ചിരിക്കുകയാണ്.
ഇനി ചെറിയ ഉന്തു മതി
ഒറ്റ പൊതു തെരഞ്ഞെടുപ്പ് കൊണ്ട് ഇന്ത്യയിലെ ഏറ്റവും ചീഞ്ഞളിഞ്ഞ ബൂർഷ്വാ പാർട്ടിയെക്കാളും കെട്ട പാർട്ടിയായി സിപിഎമ്മിനെ മാറ്റുന്നതില്‍ പാർട്ടിയുടെ ഉന്നത നേതൃത്വം വഹിച്ച പങ്കിനെ ആർക്കും ചെറുതായിക്കാണാനാകില്ല. അടിത്തറ ഇളക്കി വെച്ചിരിക്കുകയാണ്. കോരന്റെ ചെറുമകള്‍ വീണാ വിജയൻ ആണ് അതിന്റെ ആദ്യ ശിലകള്‍ ഒന്നൊന്നായി ഇളക്കി എടുത്തത്. ഇപ്പോള്‍ ചെറിയ ഉന്തു മതി കടപുഴകാൻ. എന്നാലും അതിന്റെ അസ്ഥികൂടം കുറച്ചുനാള്‍ കൂടി ഇവിടെയുണ്ടാവും.
പിണറായി വിജയൻ ചെയ്ത തെറ്റ് മുട്ടയില്‍ നിന്ന് വിരിയാത്ത പ്രായത്തില് കേരളത്തിലെ ശതകോടീശ്വരന്മാരുമാരുടെ മടിത്തട്ടില്‍ എല്ലാ സുഖഭോഗങ്ങളും ആസ്വദിക്കാൻ ഈ പൈതലിനെ കയറൂറി വിട്ടുകൊടുത്തതാണ്. മുതലാളിത്തത്തിന്റെ മടിത്തട്ടില്‍ മദിച്ചു വളർന്ന അതിസമ്ബന്നനായ ബർലിൻ കുഞ്ഞനന്തൻ നായർ ഈ യുവതിയുടെ രക്ഷകനായി അവതരിച്ചതോടെ ശനിദശ തുടങ്ങി. . വൻ നഗരങ്ങളിലെ പാർപ്പും പടുകൂറ്റൻ വ്യവസായികളുമായുള്ള സഹവാസവും ആയപ്പോള്‍ തൊഴിലാളി വർഗത്തിന്റെ ചെറു മാടത്തില്‍ പിറന്ന ഈ യുവതിയുടെ മനസ് ചകിതയായി.
പിണറായി വിജയനിലെ അച്ഛൻ സ്വന്തം മക്കള്‍ എന്ന് ഈ സൌഭാഗ്യങ്ങള്‍ നേടും എന്ന് ചിന്തിച്ചു പോയത് അത്ഭുതമല്ല .എ കെ ജി സെൻററില്‍ സന്ദർശകർ ആയിരുന്ന പ്രവാസി മലയാളികളുടെ മനസില്‍ മക്കളെ യൂറോപ്പില്‍ എവിടെയെങ്കിലും മികച്ച പഠനത്തിന് വിടാൻ ആക്രാന്തം കാണിച്ചിരുന്ന ഒരു അച്ഛന്റെ ദൃശ്യം കിടപ്പുണ്ടാകും. അതൊരു തെറ്റേ അല്ല. ഒരു ഉന്നതനായ നേതാവ് എനിക്ക് ബോധ്യപ്പെടുത്തിതന്ന ഗുണപാഠം ഇന്നും എന്റെ ഓർമ്മയിലുണ്ട്.
എണ്ണിയാല്‍ ഒടുങ്ങാത്ത ദുരിതക്കയത്തില്‍ ജീവിച്ചിട്ടുള്ള കമ്മ്യൂണിസ്റ്റ്കാരുടെ മക്കള്‍ക്ക് സ്വന്തം മക്കളും അങ്ങിനെ ദുരിതകടലില്‍ അകപ്പെടരുതേ എന്ന് ചിന്തിച്ചു പോകുക സ്വാഭാവികമാണ്. സത്യത്തില്‍ അതിന്റെ രക്തസാക്ഷിയാണ് പിണറായിവിജയൻ.പക്ഷേ മക്കളെ നേർവഴിക്ക് നട്ടുവളർത്തിയില്ല. മകളുടെ നേർ വിപരീത ധ്രുവത്തിലായിരുന്നു മകൻ വിവേക്.
പുതിയ ഡയറി കൊച്ചി ദേശാഭിമാനിയില്‍ എത്തിയാല് അത് ഒന്നിന് പകരം രണ്ടെണ്ണം തരപ്പെടുത്താൻ ആരെ സോപ്പിട്ടാല്‍ കഴിയുമെന്ന് തലപുകഞ്ഞു ആലോചിച്ചുകൊണ്ടിരിക്കുന്ന വിവേകിന്റെ നിഷ്ക്കളങ്ക മുഖം മറക്കാനാകില്ല. മകൻ യുകെയില്‍ പഠിയ്ക്കുന്നതിന്റ്റെ പത്രാസില്‍ കഴിയണം എന്ന പിണറായി വിജയന്റെ അത്യാഗ്രഹത്തിന് കൊടുക്കേണ്ടിവന്ന വിലയാണ് ധീരനായ കമ്മ്യൂണിസ്റ്റ് നേതാവിന്റെ രാഷ്ട്രീയ മരണം. പിണറായിയുടെ ഇംഗിതത്തിനനുസരിച്ച് മകനെ ചെന്നെയില്‍ എത്തിച്ച് അവിടെനിന്ന് ബർമിങ്ഹാം എന്ന സ്വപ്നഭൂമിയില്‍ എത്തിക്കുന്നതിന് എസ്സ് എഫ് ഐ പ്രവർത്തകൻ റഷീദ് എല്ലാ സംവിധാനങ്ങളും ഒരുക്കുമ്ബോള്‍ കൊച്ചിയില് നിന്ന് സ്റ്റേറ്റ് ബാങ്ക് കലൂര് ശാഖയില്‍ വിവേകിനുള്ള ലക്ഷങ്ങളുടെ ബാങ്ക് വായ്പ്പയുടെ അവസാന പണികള്‍ നടക്കുകയായിരുന്നു. പൊടുന്നനെയാണ് പിണറായിയുടെ കോള്‍ ദേശാഭിമാനിയില്‍ കെ വേണുഗോപാലിന്നു വന്നത് . വായ്പ്പയുടെ നടപടികളുമായി മുന്നോട്ട് പോകണ്ട എന്ന്. അതില്‍ ഒളിച്ചിരിപ്പുണ്ട് യഥാർഥ പിണറായിയുടെ മുഖം.
സത്യത്തില്‍ ഇവിടെ ഒരു പിണറായിയെ മാത്രമല്ല ഞാൻ കാണുന്നത് . ആഗോളവല്‍ക്കരണത്തിന്റെ ആവിർഭാവത്തോടെ പഠനത്തില്‍ വളരെ പിന്നിലായിരുന്ന, എത്രയോ നേതാക്കളുടെ മക്കള്‍ക്ക് കള്ള പ്പണത്തിന്റെ ഈ സൌഭാഗ്യം ലഭിച്ചിട്ടുണ്ട്. പക്ഷേ നാറിയത് പിണറായി മാത്രം.
യഥാർഥത്തില്‍ ചെയ്തുകൂട്ടിയ പാപത്തിന്റെ എത്രയോ ഇരട്ടി ശിക്ഷ അനുഭവിച്ചു. ഒരു നിമിഷം നായനാരുമായി താരതമ്യം ചെയ്തു നോക്കൂ. ഇതിലൊന്നും നായനാരെ കുടുക്കാൻ പറ്റില്ല. നായനാരുടെ മനസില്‍ വിഹ്വലതയാർന്ന ഭാര്യയുടെയോ മക്കളുടെയോ ചിത്രം ഒരിക്കലും ഉണ്ടായിട്ടുണ്ടാവില്ല. അതെല്ലാം പാർട്ടിയാണ്.
ഇളയ മകൻ വിനോദ് രാത്രി എറണാകുളം ഗസ്റ്റ് ഹൌസില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകാന് `തീവണ്ടികൂലി കയ്യിലില്ലാതെ നില്‍ ക്കവേ അച്ഛന്റെ ഔദ്യോഗിക വാഹനത്തില്‍ ഒരു ലിഫ്റ്റ് പ്രതീക്ഷിച്ചപ്പോള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മൂന്നിലിട്ടു ആട്ടിയ ആട്ടുണ്ടല്ലോ ഒരുമകനും പൊറുക്കില്ല. ” എന്തിനാണ് നീ ഈ രാത്രി ഇവിടെ എത്തിയതെന്ന് നായനാർ ആ ബാലനോട് ആക്രോശിച്ചപ്പോള്‍ ഉരുളക്കുപ്പേരി പോലെ അവൻ സഹികെട്ട് കൊടുത്ത മറുപടി: ” എന്റെ അച്ഛനെ കാണാൻ” എന്നായിരുന്നു. അത്രയ്ക്ക് അവന്റേ മനസ്സ് നായനാറുടെ ആക്രോശത്തില്‍ വൃണപ്പെട്ടിട്ടുണ്ടാകും.
കമ്മ്യൂണിസ്റ്റ് നേതാക്കള്‍ തത്വദീക്ഷയില്‍ നെല്ലിടവിടാതെ മുറുകെ പിടിച്ച നൂറ് നൂറ് അനുഭവങ്ങള്‍ എങ്കിലും നിരത്താനുണ്ടാകും. അത് മനസില്‍ കിടക്കുന്നത് കൊണ്ടാണ് സാന്റിയാഗൊ മാർട്ടിന്റെ കോടികള്‍ വലിച്ചു പുറത്തിടണമെന്ന് എനിക്ക് തോന്നിയത്. അതുകൊണ്ടാണ് രണ്ട് കോടി 35 ലക്ഷം രൂപ പാർട്ടിയില്‍ കണക്ക് വെക്കാതെ അടിച്ചു മാറ്റിയത് ലോകം അറിയട്ടെ എന്ന് തീരുമാനിച്ചത്. പക്ഷേ അവിടെ താല്‍ക്കാലിക വിരാമമായി . അത് തുടർന്നാല്‍ അസ്ഥിവാരം തന്നെ ഇടിഞ്ഞു പൊളിഞ്ഞാലോ എന്ന് ഭയപ്പെട്ടു.
സ്ഫടികം പോലെ സുതാര്യതയുള്ള ഉന്നത നേതാവ് ഇതിനിടെ കയ്യിലിരുന്ന രേഖകള്‍ ഇനി ശക്തിയുടെ കയ്യില്‍ തന്നെ ഇരിക്കട്ടെ എന്ന് പറഞ്ഞ് ഏതാനും നാള്‍ മുമ്ബ് ഏല്‍പ്പിച്ചപ്പോള്‍ അതിന് ഇനി ധൂളിയുടെ വിലയേ ബാക്കിയുണ്ടാകാവൂ എന്ന് ശപഥം ചെയ്തത് എനിക്ക് എന്നെത്തന്നെ വിശ്വാസമില്ലാതാകുമോ എന്ന് സംശയിച്ചു തുടങ്ങിയത് കൊണ്ടുമാകാം.-