ജപ്പാൻ സർക്കാരിൻ്റെ ” ഫോറിൻ മിനിസ്റ്റേഴ്സ് കമൻഡേഷൻ ” പുരസ്ക്കാരം ജപ്പാനിലെ മലയാളി സയൻ്റിസ്റ്റും കോട്ടയം തിരുനക്കര സ്വദേശിയുമായ ഡി. ശക്തികുമാറിന്

Spread the love

കോട്ടയം : ജപ്പാനിൽ വിവിധ മേഖലകളിൽ സമഗ്രസംഭാവന നൽകുകയും മറ്റുള്ള വിദേശ രാജ്യങ്ങളുമായി ജപ്പാന്റെ ബന്ധം ദൃഢമാക്കുന്ന വ്യക്തികൾക്ക് ജപ്പാൻ ഗവൺമെൻ്റ് നൽകി വരുന്ന വിദേശകാര്യ വിശിഷ്ട സേവാ പുരസ്കാരത്തിന് അർഹനായി മലയാളി സയൻ്റിസ്റ്റ്.

കോട്ടയം തിരുനക്കര സ്വദേശി ഡി. ശക്തി കുമാർ ആണ് പുരസ്കാരത്തിന് അർഹനായത്.

ജപ്പാൻ വിദേശകാര്യ മന്ത്രാലയം ഇന്നലെ പ്രഖ്യാപിച്ച പേരുകളിൽ സയൻസ് ടെക്നോളജി വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യാ- ജപ്പാൻ ബന്ധം ദൃഢമാക്കുന്നതിന്  ശക്തികുമാർ നടത്തിയ പ്രവർത്തനങ്ങൾക്കാണ് പുരസ്ക്കാരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്രകുറിപ്പിലൂടെയാണ് ജപ്പാൻ വിദേശകാര്യ മന്ത്രാലയം ഈ വിവരം അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ ജെ എസ് പി എസ് അലുമ്‌നി അസോസിയേഷന്റെ ചെയർമാനും, ഇന്ത്യാ-ജപ്പാൻ സൊസെറ്റി ഫോർ പ്രമോഷൻ ഓഫ് സയൻസിൻ്റെ പ്രസിഡൻ്റുമാണ് ശക്തികുമാർ.

 

സെപ്റ്റംബർ 5 ന് ജപ്പാൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ ആസ്ഥാനത്ത് വച്ചാണ് പുരസ്കാരം സമ്മാനിക്കുക.

കഴിഞ്ഞ ഇരുപത്തഞ്ച് വർഷക്കാലമായി ജപ്പാനിൽ കഴിയുന്ന ശക്തികുമാർ ജപ്പാനിലെ ടോയോ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായി ജോലി ചെയ്ത് വരികയാണ്. ഐഐടി ഹൈദരാബാദിലെ adjunct പ്രൊഫസർ കൂടി ആണ്.

ജപ്പാനിലെ നോബെൽ പ്രൈസ് ജേതാക്കളെ ഉൾപ്പെടുത്തി കഴിഞ്ഞ കാലയളവിൽ നിരവധി സയൻസ് സെമിനാറുകൾ ജപ്പാനിലും , ഇന്ത്യയിലുമായി ശക്തി കുമാറിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്.

കോട്ടയം സി എം എസ് കോളേജിൽ നിന്ന് ഫിസിക്സിൽ ബിരുദവും, ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയതിന് ശേഷം, എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിസിക്സിൽ ഡോക്ടറേറ്റ് നേടി. ഐഐടി ഡൽഹിയിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ആയിട്ട് വർക്ക് ചെയ്തു വരവേ ജപ്പാൻ ഗവർമെന്റിന്റെ ഫെല്ലോഷിപ്പ് കിട്ടി ശക്തികുമാർ ജപ്പാനിലേക്ക് പോയത്. നിരവധി റിസർച്ച് പ്രബന്ധങ്ങളും, ബുക്കുകളും, പേറ്റന്റുകളും ശക്തി കുമാറിൻ്റെ പേരിലുണ്ട്.

കോട്ടയം തിരുനക്കര ശക്തിഭവനിൽ പരേതരായ പി. ദാസപ്പൻ നായരുടേയും, ടി.ഡി.രാധാമണിയമ്മയുടേയും മകനാണ്. കോട്ടയം സ്വദേശി നീനയാണ് ഭാര്യ. മക്കൾ. അങ്കിത് എസ്.നായർ, അഭയ് എസ്.നായർ.