
ദിലീപിനൊപ്പം അഭിനയിക്കണം; നായികയായിട്ടല്ല, എതെങ്കിലും ഒരു നല്ല കഥാപാത്രം ചെയ്യണം; ആഗ്രഹം തുടങ്ങിയത് ദിലീപിന്റെ ചാന്ത്‌പൊട്ട് സിനിമ കണ്ടതിന് ശേഷം; തുറന്നുപറഞ്ഞ് ഷക്കീല
സ്വന്തം ലേഖിക
കോഴിക്കോട്: മാളില്‍ പ്രവേശനാനുമതി നിഷേധിക്കപ്പെട്ട ഷക്കീലയെ ഇക്കഴിഞ്ഞ ശിവരാത്രി ദിനത്തില്‍ വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രത്തിന്റെ ഉത്സവാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്.
ഷക്കീല പങ്കെടുക്കുന്നു എന്നതിന്റെ പേരില്‍ ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിന് കോഴിക്കോട്ടെ ഒരു മാള്‍ അനുമതി നിഷേധിച്ചതിനെ വിമര്‍ശിച്ചും ക്ഷേത്രം ഭാരവാഹികളുടെ തീരുമാനത്തെ പ്രശംസിച്ചുമാണ് നെറ്റിസണ്‍സ് രംഗത്തെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോഴിതാ, തനിക്ക് ദിലീപിനൊപ്പം അഭിനയിക്കണമെന്ന് തുറന്നു പറയുകയാണ് താരം. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷക്കീല ഇക്കാര്യം വ്യക്തമാക്കിയത്.
ആഗ്രഹിക്കുന്ന രീതിയിലുള്ള റോള്‍ തനിയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഷക്കീല പറഞ്ഞു. മലയാളത്തില്‍ ദിലീപിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. നായികയായിട്ടല്ല, അദ്ദേഹത്തിനൊപ്പം എതെങ്കിലും ഒരു നല്ല കഥാപാത്രം ചെയ്യണമെന്ന ആഗ്രഹമാണ് ഉള്ളത്.
ദിലീപിന്റെ ചാന്ത്‌പൊട്ട് സിനിമ കണ്ടതിന് ശേഷമാണ് തനിക്ക് ആ ആഗ്രഹം വന്നതെന്നും അദ്ദേഹത്തിൻ്റെ പേഴ്സണല്‍ കാര്യങ്ങളൊന്നും വെച്ചിട്ടല്ല താന്‍ ഈ പറഞ്ഞതെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഷക്കീല വ്യക്തമാക്കി.
ഒരുപാട് സിനിമകളില്‍ അഭിനയിച്ചതിന് തനിക്ക് ഇനിയും പണം കിട്ടാനുണ്ടെന്ന് ഷക്കീല പറഞ്ഞു. താന്‍ മലയാളം സിനിമയില്‍ അഭിനയിച്ച് ഉണ്ടാക്കിയ പണം കൊണ്ടാണ് പഠിച്ചതും കല്യാണം കഴിച്ചതും ഇപ്പോള്‍ സുഖമായി ജീവിക്കുന്നതും. എന്നാല്‍ എനിക്ക് പെട്ടന്ന് ദേഷ്യം വരാറില്ലെന്നുമാണ് ഷക്കീല പറഞ്ഞത്.