
പാലാ : അച്ചായൻസ് ഗോൾഡിനെതിരെ പകപോക്കൽ തുടർന്ന് പാലാ നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ.
പാലായിൽ നടന്ന
വോളിബോൾ ടൂർണമെൻ്റിൻ്റെ ചെലവുകൾക്കായി രണ്ടുലക്ഷം രൂപ വേണമെന്ന് ഷാജു തുരുത്തൻ അച്ചായൻസ് ഗോൾഡിനോട് ആവശ്യപ്പെട്ടിരുന്നു. രസീത് തന്നാൽ പണം തരാമെന്ന് അച്ചായൻസ് ഗോൾഡ് മാനേജ്മെൻ്റ് പറഞ്ഞു. എന്നാൽ രസീത് ഇല്ലെന്നും പണം വേണമെന്നും ഷാജു തുരുത്തൻ പറഞ്ഞു.
രസീത് ഇല്ലാതെ പണം പിരിക്കുന്നത് അഴിമതിയുടെ ഭാഗം തന്നെയാണ്. ഇത് ബോധ്യപ്പെട്ടതിനാലാണ് പണം നൽകാതിരുന്നതെന്ന് അച്ചായൻസ് ഗോൾഡ് എംഡി ടോണി വർക്കിച്ചൻ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ വൈരാഗ്യം മൂത്ത ഷാജു തുരുത്തൻ
അച്ചായൻസ് ഗോൾഡിന് മുൻപിൽ സ്ഥാപിച്ചിരുന്ന ബോർഡ് കത്തി ഉപയോഗിച്ച് കുത്തിക്കീറുകയും സ്ഥാപനത്തിനുള്ളിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഇത് പാലായാണെന്നും നിന്നെയൊക്കെ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി.
ഇതേ തുടർന്ന് ചെയർമാൻ്റെ നടപടിക്കെതിരെ അച്ചായൻസ് ഗോൾഡ് പാലാ പൊലീസിൽ പരാതി നൽകി. വീഡിയോ ദൃശ്യങ്ങളടക്കം പരിശോധിച്ച പോലീസ് ഷാജു തുരുത്തനെതിരേ കേസെടുത്തു.
സംഭവത്തേ തുടർന്ന് ടോണി വർക്കിച്ചൻ ഹൈക്കോടതിയേയും സമീപിച്ചു.
ഇതോടെ കുടുങ്ങുമെന്ന് ഉറപ്പായ ഷാജു തുരുത്തൻ അച്ചായൻസ് ഗോൾഡിന് മുൻപിലൂടെ പോകുന്ന ഓടയുടെ മുകളിൽ സ്ഥാപിച്ചിരുന്ന സ്ലാബുകൾ എടുത്തു മാറ്റി ഓട പൊളിച്ച് സ്ഥാപനത്തിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തുകയായിരുന്നു.
പൊളിച്ച ഓട ഒരാഴ്ചയ്ക്കകം പുനർനിർമ്മിച്ചില്ലങ്കിൽ ഷാജു തുരുത്തനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് ടോണി വർക്കിച്ചൻ പറഞ്ഞു.