
ഷാജുവിനേയും ജോൺസന്റെ ഭാര്യയേയും ഒരുമിച്ചു തീർക്കാൻ പദ്ധതിയിട്ടിരുന്നതായ് ജോളി ; വിനോദയാത്രയ്ക്കിടെ വിഷം ചേർത്ത ഭക്ഷണം നൽകിയിരുന്നെങ്കിലും തികഞ്ഞ വിശ്വാസിയായ ജോൺസന്റെ ഭാര്യ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു
സ്വന്തം ലേഖിക
കോഴിക്കോട് : ഓരോ ദിവസം പോകുംതോറും ജോളിയിൽ നിന്ന് ഓരോ വിവരങ്ങളാണ് അറിയാൻ കഴിയുന്നത്. ഒരു സ്ത്രീയ്ക്കെങ്ങനെ ഇതിന് കഴിയുന്നു എന്നാണ് ലോകം ചർച്ച ചെയ്യുന്നത്.
ഇപ്പോൾ പുറത്തുവരുന്ന ഏറ്റവും പുതിയ വിവരമനുസരിച്ച് കൂടത്തായി കൊലപാതക പരമ്പരയിൽ ജോളി സുഹൃത്തും ബിഎസ്എൻഎൽ ജീവനക്കാരനുമായ ജോൺസന്റെ ഭാര്യയേയും കൊല്ലാൻ ശ്രമിച്ചതായി റിപ്പോർട്ട് പുറത്ത് വരുന്നു. ഭക്ഷണത്തിൽ വിഷം ചേർത്താണ് കൊല്ലാൻ ശ്രമിച്ചത്. ജോൺസണും ജോളിക്കും തമ്മിൽ അടുപ്പമുണ്ടായിരുന്നു ജോൺസണെ മൂന്നാം വിവാഹം കഴിക്കാൻ ജോളി തീരുമാനമെടുക്കുകയും ചെയ്തിരുന്നു. ഇതിനായി ജോൺസന്റെ ഭാര്യയേയും തന്റെ രണ്ടാം ഭർത്താവ് ഷാജുവിനെയും കൊല്ലാനായിരുന്നു പദ്ധതിയെന്നാണ് ജോളി മൊഴി നൽകിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോൺസന്റെ കുടുംബവും ജോളിയുടെ കുടുംബവും തമ്മിൽ സുഹൃദ് ബന്ധം നില നിന്നിരുന്നു. ഇരു കുടുംബങ്ങളും ചേർന്ന് വിനോദയാത്രയൂം മറ്റും നടത്താറും പതിവുണ്ടായിരുന്നു. ഇത്തരം യാത്രകളിൽ പോലും ജോളി ജോൺസണുമായി പരിധിവിട്ട് അടുത്തിരുന്നു. ഇത് ജോൺസന്റെ ഭാര്യയ്ക്കാകട്ടെ ഇഷ്ടപ്പെട്ടുമില്ല. ഈ യാത്രകളിൽ ഒന്നിൽ വെച്ചായിരുന്നു ജോൺസന്റെ ഭാര്യയ്ക്ക് ജോളി വിഷം കലർത്തിയ ഭക്ഷണം നൽകിയത്. എന്നാൽ ജോളിയോടുള്ള നീരസം കാരണവും നല്ല സമയം
കാരണവും അവർ ആ ഭക്ഷണം കഴിച്ചില്ല. ഒരു തികഞ്ഞ ദൈവ വിശ്വാസി ആയതുകൊണ്ട് ഈശ്വാരാനുഗ്രഹത്താലാണ് അവർ രക്ഷപ്പെട്ടത്.
ജോണ്ടസന്റെ ഭാര്യയേയും രണ്ടാം ഭർത്താവ് ഷാജുവിനെ കൊലപ്പെടുത്തി ജോൺസണുമായി മൂന്നാം വിവാഹം കഴിക്കുക എന്നതായിരുന്നു ലക്ഷ്യം. രണ്ടാം ഭർത്താവിനേയും കെട്ടാൻ കൊതിച്ച ജോൺസന്റെ ഭാര്യയേയും തന്റെ മാസ്റ്റർ ബ്രെയിൻ പ്രവർത്തിപ്പിച്ച് ഇല്ലാതാക്കാൻ ശ്രമിച്ചെങ്കിലും ദൈവം അവരുടെ കൂടെയായിരുന്നു.
ഷാജുവുമായുള്ള വിവാഹ ബന്ധത്തിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായും ജോളി പറഞ്ഞു. ജോളിയുടെയും ജോൺസന്റെയും മക്കൾ ഒരേ സ്‌കൂളിലാണ് പഠിച്ചിരുന്നത്. ഇവിടം മുതലുള്ള ബന്ധമായിരുന്നു ജോൺസണും ജോളിയും തമ്മിലെന്നാണ് സൂചന. ഇരുവരും തമ്മിൽ ചെന്നൈ, ബാംഗൽർ എന്നിവിടങ്ങളിൽ യാത്ര നടത്തിയിരുന്നതായും ഓണാവധിക്ക് ജോളി രണ്ടു ദിവസം ജോൺസന്റെ കോയമ്പത്തൂരിലെ വീട്ടിൽ എത്തിയിരുന്നതായും വിവരമുണ്ട്. കട്ടപ്പനയ്ക്ക് പോകുകയാണെന്ന് മാതാവ് പറഞ്ഞതായി മകൻ റോമി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ രണ്ടു ദിസം മാത്രമായിരുന്നു ജോളി കട്ടപ്പനയിൽ ഉണ്ടായിരുന്നത്. കോയമ്പത്തുരിൽ ഇവർ യാത്ര നടത്തിയതായും രണ്ടു ദിവസം അവിടെ തങ്ങിയതായും മൊബൈൽ സിഗ്നൽ വിവരവും പോലീസിന് കിട്ടിയിട്ടുണ്ട്. ഇതെല്ലാം തന്നെ ഇവർ തമ്മിലുള്ള വഴിവിട്ട ബന്ധമാണ് പുറത്താകുന്നത്.
നേരത്തേ നടത്തിയ ചോദ്യം ചെയ്യലിൽ ജോളിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നതായി ജോൺസൺ സമ്മതിച്ചിട്ടുണ്ട്. ഇരുവരും യാത്രകൾ നടത്തിയ വിവരവും രാത്രിയിൽ ഒരുമിച്ച് സിനിമ കണ്ടതും ജോൺസൺ പോലീസിനോട് പറഞ്ഞിരുന്നു. എന്നാൽ കൊലപാതകത്തിൽ ഏതെങ്കിലും തരത്തിൽ തനിക്ക് ബന്ധമില്ലെന്നാണ് ജോൺസൺ പറഞ്ഞത്. ജോളിയുടെ ഫോൺ വിളിയിൽ രണ്ടാം ഭർത്താവ് ഷാജുവിനും അമർഷം ഉണ്ടായിരുന്നു. പുലർച്ചെ രണ്ടുമണിക്ക് വരെ ജോളി ഫോൺ ചെയ്തിരുന്നതായി ഷാജുവും വെളിപ്പെടുത്തിയിട്ടുണ്ട്.