ബിജെപി മീഡിയ സെല്ലിന്റെ പ്രസ്താവനയിൽ ഒപ്പിട്ടിട്ടില്ല; ഷാജി കൈലാസ്

ബിജെപി മീഡിയ സെല്ലിന്റെ പ്രസ്താവനയിൽ ഒപ്പിട്ടിട്ടില്ല; ഷാജി കൈലാസ്

സ്വന്തം ലേഖകൻ

കൊച്ചി: സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസിൽ റിമാൻഡിലായിരുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ വിട്ടയക്കണമെന്ന പേരിൽ പുറത്തിറങ്ങിയ പ്രസ്താവനയിൽ താനും ഭാര്യയും ഒപ്പിട്ടിട്ടില്ലെന്ന് വ്യക്തമാക്കി സംവിധായകൻ ഷാജി കൈലാസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമലയുമായി ബന്ധപ്പെട്ട് ബിജെപി മീഡിയാ സെല്ലിൻറെ പേരിൽ പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവനയിൽ എന്റെയും ഭാര്യ ചിത്രാ ഷാജികൈലാസിന്റെയും പേര് ഉൾപ്പെടുത്തിയത് ശ്രദ്ധയിൽ പെട്ടു. ഈ പ്രസ്താവനയിൽ ഞങ്ങൾ ഒപ്പ് വെക്കുകയോ ഇതേ കുറിച്ച് അറിയുകയോ ചെയ്തിട്ടില്ല. അനുവാദം കൂടാതെ ഞങ്ങളുടെ പേര് ദുരുപയോഗിച്ചവർ അത് തിരുത്തേണ്ടതാണ്. ആ പ്രസ്താവനയിൽ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളോടോ അഭിപ്രായങ്ങളോടോ ഞങ്ങൾ യോജിക്കുന്നുമില്ല- ഇതായിരുന്നു ഷാജി കൈലാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.