കോട്ടയം പബ്ലിക് ലൈബ്രറി സെക്രട്ടറിയും പ്രമുഖ സാഹിത്യകാരനുമായ ഷാജി ഐപ്പ് വേങ്കടത്ത് അന്തരിച്ചു; അന്ത്യം അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിലിരിക്കെ

Spread the love

കോട്ടയം: പബ്ലിക് ലൈബ്രറി സെക്രട്ടറിയും പ്രമുഖ സാഹിത്യകാരനുമായ കോട്ടയം തിരുവഞ്ചൂർ വേങ്കടത്ത് ഷാജി ഐപ്പ് അന്തരിച്ചു. 70 വയസായിരുന്നു.

കഴിഞ്ഞ ആഗസ്റ്റ് 20 ന് കോട്ടയത്ത് വച്ചുണ്ടായ അപകടത്തെ തുടർന്ന് നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. റിട്ട. ഗവണ്മെന്റ് പ്രസ്സ് ഉദ്യോഗസ്ഥനാണ്.

ദീർഘകാലമായി കോട്ടയം പബ്ലിക് ലൈബ്രറി മാനേജിംഗ് കമ്മിറ്റി അംഗവും സെക്രട്ടറിയായും സേവനമനുഷ്ഠിച്ച് വന്നിരുന്ന അദ്ദേഹം, കോട്ടയത്തിൻ്റെ സാംസ്കാരിക മണ്ഡലത്തിലെ സജീവ സാന്നിധ്യമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മ മനസ്സ്, ഡെയിഞ്ചർ ഡിസ്കവറി, ഇടനാഴി, കാട് ഒരു വിസ്മയം, ഔദ്യോഗിക ഭാഷാ നിഘണ്ടു, നന്മകൾക്ക് ഒരു കാലം, മണ്ണിനുണ്ടൊരു മനസ്സ് ലിയാപൂവിന്റെ നാട്ടിൽ (പ്രസിദ്ധീകരിക്കാൻ ഇരിക്കുന്നത്)എന്നിവയാണ് ഷാജി വേങ്കടത്തിൻ്റെ പ്രധാന കൃതികൾ.

കുഞ്ഞുണ്ണിമാഷ് ബാലസാഹിത്യ അവാർഡ്, ഷിക്കാഗോ പ്രവാസി മലയാളി സംഘടനയുടെ ബ്രില്ല്യൻ്റ് അവാർഡ്, തുടങ്ങി നിരവധി പുരസ്കാരങ്ങൾക്കും അദ്ദേഹം അർഹനായിട്ടുണ്ട്.

ഭാര്യ: സാറാമ്മ ജോർജ്.
മക്കൾ: അനിത മേരി ഐപ്പ് (വൺഇന്ത്യ മലയാളം), ബിനിത സൂസൻ ഐപ്പ് (സ്റ്റാഫ്‌ നഴ്‌സ്‌ പാലക്കാട്‌). മരുമക്കൾ: ജോഷി കുര്യൻ (ഏഷ്യാനെറ്റ്‌ ന്യൂസ്‌), ബബിൻ തോമസ് (സ്റ്റാഫ് നഴ്‌സ്‌, മുത്തൂറ്റ് സ്‌നേഹാശ്രയ)

സംസ്ക്കാരം പിന്നീട് മണർകാട് സെൻ്റ്. മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടക്കും.