
തൊടുപുഴ: യുട്യൂബർ ഷാജൻ സ്കറിയയ്ക്ക് മർദനമേറ്റ സംഭവത്തില്‍ അഞ്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരേ കൊലപാതകശ്രമത്തിന് കേസെടുത്തു.
ഇവർ ഒളിവിലാണെന്ന് തൊടുപുഴ പോലീസ് പറഞ്ഞു.
ഡിവൈഎഫ്‌ഐ മുൻ ഭാരവാഹിയുടെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് അധിക്ഷേപകരമായ വാർത്ത ചെയ്തുവെന്നാരോപിച്ചാണ് സംഘം ഷാജനെ മർദിച്ചതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയാഴ്ച വൈകീട്ട് ആറേമുക്കാലോടെ മങ്ങാട്ടുകവലയിലാണ് കറുത്ത ജീപ്പിലെത്തിയ അഞ്ചുപേർ ഷാജനെ മർദിച്ചത്. ഷാജനെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്.