ഷാജൻ സ്കറിയ്ക്ക് മര്‍ദനമേറ്റ സംഭവം; കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ: രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ഡിജിപിക്ക് നിർദ്ദേശം നല്‍കി

Spread the love

ന്യൂഡല്‍ഹി: ഷാജൻ സ്കറിയായെ ആക്രമിച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച്‌ രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ഡിജിപിക്ക് നിർദ്ദേശം നല്‍കി.

video
play-sharp-fill

ഓഗസ്റ്റ് 30ന് തൊടുപുഴയില്‍വച്ചാണ് ഷാജൻ സ്കറിയക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ സിപിഎം പ്രവർത്തകനായ മാത്യു കൊല്ലപ്പിള്ളി ഉള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. മണിപൂരിലും ത്രിപുരയിലും മാധ്യമപ്രവർത്തകർ ആക്രമണത്തിനിരയായ സംഭവങ്ങളിലും കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group