കാർ തടഞ്ഞുനിർത്തി ക്രൂര മർദ്ദനം : മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയെ മർദ്ദിച്ച സംഭവത്തിൽ അഞ്ച് പേര്‍ക്കെതിരെ വധ ശ്രമത്തിന് കേസെടുത്തു

Spread the love

തൊടുപുഴ : ഷാജന്‍ സ്‌കറിയക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

കാറില്‍ നിന്നും വലിച്ചിറക്കി ശരീരത്തിലും മുഖത്തും ഇടിച്ച്‌ പരിക്കേല്‍പ്പിച്ചതായാണ് എഫ്‌ഐആര്‍. കൊല്ലണമെന്ന ഉദ്ദേശത്തോടെയായിരുന്നു മര്‍ദ്ദനമെന്നും എഫ്‌ഐആറിലുണ്ട്.

നഗരത്തിലെ മങ്ങാട്ടുകവലയില്‍ ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു മര്‍ദ്ദനം. കാര്‍ തടഞ്ഞുനിര്‍ത്തി ഷാജനെ മര്‍ദ്ദിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറില്‍വെച്ചു തന്നെ നാലംഗ സംഘം മൂക്കിലും ശരീരത്തിലും തുടരെ ഇടിക്കുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. മൂക്കില്‍നിന്ന് രക്തം ഒഴുകുന്ന നിലയിലാരുന്നു. തൊടുപുഴ എസ്‌എച്ച്‌ഒ എസ് മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി ജില്ലാ ആശുപത്രിയിലേക്കും വിദഗ്ധ ചികിത്സക്കായി സ്മിത മെമ്മോറിയല്‍ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.