
ഷാജഹാന്‍ വധക്കേസിലെ പ്രതിയുടെ ഫേസ്ബുക്കില്‍ മുഴുവന്‍ സി.പി.എം നേതാക്കളോട് ഒത്തുള്ള ഫോട്ടോകള്‍; പിന്നില്‍ ആര്‍എസ്‌എസ് എന്ന് ഉറപ്പിക്കാനാകാതെ സിപിഎം; പ്രതികളിലൊരാള്‍ക്കുള്ള സി പി എം ബന്ധം ചർച്ചയാവുമ്പോൾ…!
സ്വന്തം ലേഖിക
പാലക്കാട്: സി പി എം പ്രവര്‍ത്തകൻ ഷാജഹാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളിലൊരാള്‍ക്കുള്ള സി പി എം ബന്ധം ചർച്ചയാവുന്നു.
ഷാജഹാന്റെ കൊലയ്ക്ക് പിന്നില്‍ സി പി എം തന്നെയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനമടക്കമുള്ളവര്‍ ഇന്നലെ തന്നെ സൂചന നല്‍കിയിരുന്നു. ആര്‍ എസ് എസ് കാരെനെന്ന് സി പി എം പറയുമ്പോഴും പ്രതിയായ നവീന്റെ ഫേസ്ബുക്ക് നിറയെ കോടിയേരി അടക്കമുളള സി പി എം നേതാക്കളൊടുത്തുള്ള ചിത്രങ്ങളാണ്. എന്റെ നേതാവ് എന്ന അടിക്കുറിപ്പോടെ കോടിയേരിയുടെ ഒപ്പം തന്റെ മക്കള്‍ നില്‍ക്കുന്ന ഫോട്ടോയും, നടന്‍ കുഞ്ചാക്കോ ബോബന്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ പുകഴ്തിപ്പറയുന്ന വീഡിയോയുമെല്ലാം നവീന്റെ ഫേസ്ബുക്കിലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം എം മണി അടക്കമുള്ള എല്ലാ സി പി എം നേതാക്കളുടെയും ചിത്രങ്ങളും ഫേസ്ബുക്ക് പോസ്റ്റുകളിലുണ്ട്. മുഖ്യമന്ത്രിയടക്കമുള്ള ആളുകള്‍ കൊല നടത്തിയത് ആര്‍ എസ് എസ് ആണെന്ന് ഉറപ്പിച്ച് പറഞ്ഞുമില്ല. പാലക്കാട്ടെ പ്രമുഖ സി പി എം നേതാക്കളാരും ഇക്കാര്യത്തില്‍ കാര്യമായ പ്രതികരണങ്ങളൊന്നും നടത്തിയിട്ടുമില്ല.
കോണ്‍ഗ്രസും ബി ജെ പിയും പ്രതിയായ അനൂപിന്റെ ഫേസ് ബുക്ക് പോസ്‌ററുകള്‍ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്. കൊലപാതകത്തിന് ശേഷം മൂന്ന് സംഘങ്ങളായാണ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞതെന്ന് പൊലീസ് കണ്ടെത്തി. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. മലമ്പുഴ കവയ്ക്കടുത്ത് ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരടക്കം കസ്റ്റഡിയിലുണ്ട്. ഇവരെ നാലിടങ്ങളിലായി ചോദ്യം ചെയ്ത് വരികയാണ്.
മലമ്പുഴ പൊലീസ് സ്റ്റേഷനിലും ജില്ലാ പൊലീസ് ആസ്ഥാനത്തുമാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്. പ്രതികള്‍ കൊലപാതകത്തിന് ശേഷം പലയിടങ്ങളിലായാണ് ഒളിവില്‍ കഴിയുന്നതെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ പിടികൂടാന്‍ വിവിധ സംഘങ്ങളായാണ് അന്വേഷണസംഘം പരിശോധന നടത്തിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു.