സ്വപ്‌ന സുരേഷിനെതിരായ ഗൂഢാലോചന കേസ് ; ഷാജ് കിരൺ കൊച്ചിയിലെത്തി ; അന്വേഷണസംഘത്തിന് മൊഴി നൽകും
സ്വന്തം ലേഖിക
കൊച്ചി: സ്വപ്‌ന സുരേഷിനെതിരായ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ഷാജ് കിരൺ ബുധനാഴ്ച അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകും. താൻ കൊച്ചിയിലെത്തിയെന്നും ബുധനാഴ്ച ഉച്ചയോടെ എറണാകുളം പോലീസ് ക്ലബിൽ എത്തുമെന്നുമാണ് ഷാജ് കിരൺ അറിയിച്ചിരിക്കുന്നത്.
അതേസമയം, തനിക്ക് പോലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്നും ഷാജ് കിരൺ പറഞ്ഞു. ഷാജ് കിരൺ മുഖ്യമന്ത്രിയുടെ ദൂതനാണെന്നായിരുന്നു സ്വപ്‌ന സുരേഷിന്റെ ആരോപണം.ഷാജ് കിരൺ വീട്ടിലെത്തി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയും സ്വപ്‌ന പുറത്തുവിട്ടിരുന്നു. എന്നാൽ ഇതിനുപിന്നാലെ ഷാജ് കിരണും സുഹൃത്തായ ഇബ്രാഹിമും തമിഴ്‌നാട്ടിലേക്ക് പോയി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫോണിൽ സ്വപ്‌നക്കെതിരായ വീഡിയോകളുണ്ടെന്നും ഡിലീറ്റ് ചെയ്തതിനാൽ ഇത് വീണ്ടെടുക്കാനാണ് തമിഴ്‌നാട്ടിൽ പോയതെന്നുമായിരുന്നു ഇവരുടെ വിശദീകരണം.എന്നാൽ ഫോണിലെ വിവരങ്ങൾ നശിപ്പിക്കാനാണ് ഇവർ തമിഴ്‌നാട്ടിൽ പോയതെന്ന് ആരോപണങ്ങളുണ്ടായിരുന്നു. എന്തുകൊണ്ട് ഷാജ് കിരണിനെതിരേ കേസെടുക്കുന്നില്ലെന്ന ആക്ഷേപവും ഉയർന്നു. ഇതിനിടെയാണ് ഷാജ് കിരൺ കൊച്ചിയിലെത്തി മൊഴി നൽകുന്നത്.