play-sharp-fill
ഷെയ്ന്‍ നിഗത്തിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘കൊറോണ പേപ്പേഴ്സ്’ ഒ.ടി.ടിയില്‍ എത്തി

ഷെയ്ന്‍ നിഗത്തിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘കൊറോണ പേപ്പേഴ്സ്’ ഒ.ടി.ടിയില്‍ എത്തി

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്.
ഏപ്രില്‍ 6 ന് കൊറോണ പേപ്പേഴ്‌സ് തിയേറ്ററുകളില്‍ എത്തിയിരുന്നു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തിന് ബോക്സ് ഓഫീസില്‍ മികച്ച ഓപ്പണിംഗ് ലഭിച്ചു.


ഷൈന്‍ ടോം ചാക്കോ, സിദ്ദിഖ്, കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജെയ്‌സ് ജോസ് തുടങ്ങിയവരും സിനിമയിലുണ്ട്. തിരക്കഥയും പ്രിയദര്‍ശന്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രിയദര്‍ശന്റെ തന്നെ സ്റ്റുഡിയോ കമ്ബനിയായ ഫോര്‍ ഫ്രെയിംസ് ആദ്യമായി നിര്‍മാണം നിര്‍വഹിക്കുന്ന ചിത്രമാണിത്. ഫോര്‍ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറില്‍ പ്രിയദര്‍ശന്‍, എന്‍ എം ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

Tags :