കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ച്‌ എംഎൽഎയായ മാങ്കുട്ടത്തിലിനോട് ആ സ്ഥാനം രാജിവെക്കാൻ കോണ്‍ഗ്രസ് ആവശ്യപ്പെടണം; അതിക്രമങ്ങള്‍ക്ക് വിധേയരായ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണം: കെ കെ ഷൈലജ ടീച്ചർ

Spread the love

പാലക്കാട്‌ എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അതിക്രമങ്ങള്‍ക്ക് വിധേയരായ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്ന് മുൻ മന്ത്രിയും എംഎല്‍എയുമായ കെകെ. ഷൈലജ ടീച്ചർ. തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

video
play-sharp-fill

കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ :-

രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി പെണ്‍കുട്ടികളെയാണ് അതിക്രൂരമായി ഇയാള്‍ പീഡിപ്പിച്ചത്. പരാതി പറയുന്നവരെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് അറിഞ്ഞത്. കോണ്‍ഗ്രസ് നേതാക്കളില്‍ പലർക്കും അതറിയാമായിരുന്നിട്ടും അവർ ഇടപെട്ടില്ല എന്നാണറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എതിർ പാർട്ടികളില്‍ പെട്ടവർക്കെതിരെ നുണപ്രചാരണം നടത്തുന്ന ടീമിലെ അംഗം എന്ന നിലയില്‍ അയാള്‍ സംരക്ഷിക്കപ്പെടുകയായിരുന്നു. ഇപ്പോള്‍ ക്രൂരകൃത്യങ്ങള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നു. കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ച്‌ MLA യായ മാങ്കുട്ടത്തിലിനോട് ആ സ്ഥാനം രാജിവെക്കാൻ കോണ്‍ഗ്രസ് ആവശ്യപ്പെടണം അതിക്രമങ്ങള്‍ക്ക് വിധേയരായ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണം. അവർക്ക് സമൂഹത്തിൻ്റെ പിന്തുണ ഉണ്ടായിരിക്കും.